കരുത്ത് കാട്ടി നാവികസേന; ശംഖുമുഖത്ത് വിസ്മയം തീർ‌ത്ത് ഓപ്പറേഷൻ ഡെമോ 2025

Last Updated:
സേനയുടെ അഭിമാനമായ വിമാന വാഹിനി കപ്പൽ ഐഎൻ‌എസ് വിക്രാന്ത് ഉൾപ്പെടെ 19 യുദ്ധക്കപ്പലുകളും, 32 വിവിധ വിമാനങ്ങളും, അന്തർവാഹിനിയും നേവി ദിനാഘോഷത്തിന്റെ ഭാഗമായി
1/9
Operation Demo 2025 Indian Navy
തിരുവനന്തപുരം: ഇന്ത്യൻ നാവികസേനയുടെ കരുത്തും അച്ചടക്കവും, സൗന്ദര്യവും പ്രകടമാക്കി ഓപ്പറേഷൻ ഡെമോ 2025. ശംഖുമുഖത്തെ കടലും, ആകാശവും നാവികസേനയുടെ അഭ്യാസ പ്രകടനങ്ങളുടെ വേദിയായി.
advertisement
2/9
Operation Demo 2025 Indian Navy
[caption id="attachment_753543" align="alignnone" width="1280"] സേനയുടെ അഭിമാനമായ വിമാന വാഹിനി കപ്പൽ ഐഎൻ‌എസ് വിക്രാന്ത് ഉൾപ്പെടെ 19 യുദ്ധക്കപ്പലുകളും, 32 വിവിധ വിമാനങ്ങളും, അന്തർവാഹിനിയും നേവി ദിനാഘോഷത്തിന്റെ ഭാഗമായി.</dd> <dd>[/caption]
advertisement
3/9
Operation Demo 2025 Indian Navy
ഇന്ത്യൻ നാവികസേനയുടെ അഭിമാനം ഐഎൻഎസ് വിക്രാന്തിൻ നിന്ന് പറന്നുയർന്ന മിഗ് 29 കെ വിമാനം ആവേശം വാനോളം ഉയർത്തി.
advertisement
4/9
Operation Demo 2025 Indian Navy
ശംഖുമുഖം തീരത്തെത്തിയ രാഷ്ട്രപതിക്ക് അഭിവാദ്യവുമായി ആദ്യമെത്തിയത് എം എച്ച് 60, ഡോണിയർ വിമാനങ്ങളാണ്.
advertisement
5/9
Operation Demo 2025 Indian Navy
പിന്നാലെ ഐ എൻഎസ് കൊൽക്കത്ത, ഐ എൻ എസ് കമാൽ , ഐ എൻ എസ് ഉദയഗിരി എന്നീ പടക്കപ്പലുകൾ രണ്ടു വശങ്ങളിൽ നിന്നെത്തി. പിന്നാലെ മൂന്ന് ചേതക്ക് വിമാനങ്ങളുടെയും അഞ്ച് ബോംബർ വിമാനങ്ങളുടെയും ഫോർമേഷൻ അഭ്യാസ പ്രകടനങ്ങളുമായെത്തി.
advertisement
6/9
Operation Demo 2025 Indian Navy
കടലിൽ ബന്ധിയാക്കപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന കമാൻഡോ ഓപ്പറേഷൻ ഡെമോ നടന്നു.
advertisement
7/9
Operation Demo 2025 Indian Navy
[caption id="attachment_753541" align="alignnone" width="1280"] ഐഎൻഎസ് വിപുൽ, ഐഎൻഎസ് വിദ്യുത് പടക്കപ്പലുകളിൽ നിന്ന് മിസൈൽ വർഷം. പിന്നാലെ മറൈൻ കമാൻഡോകള്&#x200d; പാരച്യൂട്ടിൽ നിന്ന് പറന്നിറങ്ങി.</dd> <dd>[/caption]
advertisement
8/9
Operation Demo 2025 Indian Navy
[caption id="attachment_753545" align="alignnone" width="1152"] പടക്കപ്പലുകളായ ഐ എൻ എസ് ഇംഫാലിലും ഐ എൻ എസ് കൊൽക്കത്തയിലും ഹെലികോപ്ടറുകൾ പറന്നിറങ്ങിയതും അപൂർവ്വ കാഴ്ചയായി.</dd> <dd>[/caption]
advertisement
9/9
Operation Demo 2025 Indian Navy
അഭിമാന നിമിഷമെന്നായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രതികരിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരും ഓപ്പറേഷൻ ഡെമോയുടെ ഭാഗമായി.
advertisement
ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയെ കടന്നുപിടിച്ച കെഎസ്ആർടിസി കണ്ടക്ടർക്ക് 5 വർഷം കഠിന തടവ്
ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയെ കടന്നുപിടിച്ച കെഎസ്ആർടിസി കണ്ടക്ടർക്ക് 5 വർഷം കഠിന തടവ്
  • കെഎസ്ആർടിസി കണ്ടക്ടർക്ക് 5 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ.

  • 2023 ഓഗസ്റ്റ് 4ന് ബസിൽ സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥിനിയെ കണ്ടക്ടർ കടന്നു പിടിച്ചു.

  • പോക്സോ കോടതി ജഡ്ജി എം പി ഷിബു പ്രതിയെ ശിക്ഷിച്ചത്.

View All
advertisement