പ്രശസ്ത ചിത്രകാരൻ എ.രാമചന്ദ്രൻ അന്തരിച്ചു; രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച കലാകാരൻ

Last Updated:

1935-ൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ജനിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിദേശത്തടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു.

പ്രശസ്ത ചിത്രകാരൻ എ. രാമചന്ദ്രൻ (89) അന്തരിച്ചു. വൃക്കസംബന്ധമായ രോ​ഗങ്ങൾ ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ 9 മണിയോടെ ഡൽഹിയിലായിരുന്നു അന്ത്യം. 2005ൽ രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ചിരുന്നു. 2002ൽ ലളിതകലാ അക്കാദമിയുടെ ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1935-ൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ജനിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിദേശത്തടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. എണ്ണച്ചായ ചിത്രങ്ങളും ജലച്ചായ ചിത്രങ്ങളുമായിരുന്നു അദ്ദേഹത്തിന് പ്രിയം. 1980-ൽ ബോംബയിൽ നടന്ന ഒരു എക്സിബിഷനിലുടെയാണ് എ. രാമചന്ദ്രനെ മലയാളികൾ അറിഞ്ഞുതുടങ്ങുന്നത്. കുട്ടികൾക്കുള്ള പുസ്തകങ്ങളും കവറുകളും ചിത്രകഥകളും വരച്ചിട്ടുണ്ട്.
ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിൽ ചിത്രകലാവിഭാഗം മേധാവിയായിരുന്നു. പെരുമ്പത്തൂരിലെ രാജീവ്ഗാന്ധി സ്മാരകത്തിനായി വലിയ കരിങ്കൽ ശിൽപാഖ്യാനം 2003ൽ പൂർത്തിയാക്കി. യയാതി, ഉർവശി, ന്യൂക്ലിയർ രാഗിണി തുടങ്ങിയവ അദ്ദേഹത്തിന്‍റെ പ്രശസ്ത ചിത്രങ്ങളിൽ ചിലതാണ്. ഭാരതീയ മിത്തുകളുടെ സ്വാധീനം നിറഞ്ഞുനിൽക്കുന്ന സൃഷ്ടികളാണ് എ. രാമചന്ദ്രന്റെ ചിത്രങ്ങള്‍.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രശസ്ത ചിത്രകാരൻ എ.രാമചന്ദ്രൻ അന്തരിച്ചു; രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച കലാകാരൻ
Next Article
advertisement
Gold Price Today| ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
  • സ്വർണവില ചരിത്രത്തിലാദ്യമായി പവന് 90,000 രൂപ കടന്നു, ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്.

  • 2025 ഒക്ടോബർ 8ന് സ്വർണവില 4000 ഡോളർ മറികടന്ന് 4015 ഡോളറിലെത്തി.

  • സ്വർണത്തിന് 3% ജിഎസ്ടിയും, 5% പണിക്കൂലിയും, ഹോൾമാർക്ക് ചാർജും ചേർത്ത് ഒരു പവൻ വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ.

View All
advertisement