'കെ കരുണാകരന്റെ മകന് അവർ സീറ്റ് കൊടുക്കില്ലെന്ന് ഞാൻ അപ്പോഴേ പറഞ്ഞില്ലേ!'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പത്മജ വേണുഗോപാൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
'പാലക്കാട് ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരന് സീറ്റ് നിഷേധിച്ചു ഇത് ആരും ഇല്ല എന്ന് പറയണ്ട'
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി അംഗം പത്മജാ വേണുഗോപാൽ. കെ കരുണാകരന്റെ മകന് അവർ സീറ്റ് കൊടുക്കില്ലെന്ന് ഞാൻ അപ്പോഴേ പറഞ്ഞില്ലേ എന്നും പത്മജ വേണുഗോപാൽ കുറിച്ചു. കോൺഗ്രസുകാർക്ക് ഇയാളെ മാത്രേ കിട്ടിയുള്ളോയെന്ന് പത്മജ ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം:
പാലക്കാട് ശ്രീ രാഹുൽ മങ്കൂട്ടം മത്സരിക്കുന്നു എന്ന് കേട്ടു. ഞാൻ പറഞ്ഞതെല്ലാം ശരിയായി വരുന്നു. പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ? കെ.കരുണാകരന്റെ കുടുംബത്തെ (പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ) കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺഗ്രെസ്സ്കാർക്ക് കിട്ടിയുള്ളൂ ഇലക്ഷന് മത്സരിപ്പിക്കാൻ? കെ.മുരളീധരന്റെ പേര് കേട്ടിരുന്നു. ഞാൻ അപ്പോഴേ പറഞ്ഞു കെ.കരുണാകരന്റെ മകന് അവർ സീറ്റ് കൊടുക്കില്ല എന്ന്. പറഞ്ഞത് ശരിയായില്ലേ? പാലക്കാട് ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരന് സീറ്റ് നിഷേധിച്ചു ഇത് ആരും ഇല്ല എന്ന് പറയണ്ട. എന്റെ കൈയ്യിൽ തെളിവുകൾ ഉണ്ട്. ഇത് നിഷേധിച്ചാൽ തെളിവ് സഹിതം പുറത്തു വിടാം
advertisement
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസുമായിരിക്കും സ്ഥാനാര്‍ത്ഥികളാകുക എന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് പത്മജ വേണുഗോപാലിന്റെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 15, 2024 7:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കെ കരുണാകരന്റെ മകന് അവർ സീറ്റ് കൊടുക്കില്ലെന്ന് ഞാൻ അപ്പോഴേ പറഞ്ഞില്ലേ!'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പത്മജ വേണുഗോപാൽ