കൈക്കൂലിയായി പണത്തിനുപുറമേ തേനും ഷർട്ടും പേനയും; പാലക്കയം മുൻ വില്ലേജ് അസിസ്റ്റന്റിനെ പിരിച്ചുവിട്ടു
- Published by:Rajesh V
- news18-malayalam
Last Updated:
കൈക്കൂലി അവകാശമായി കണ്ടിരുന്ന സമീപനമാണ് സുരേഷ് കുമാർ സ്വീകരിച്ചിരുന്നതെന്നും റവന്യൂ വകുപ്പിനും സത്യസന്ധരായ ഉദ്യോഗസ്ഥർക്കും അപമാനമുണ്ടാക്കിയെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു
പാലക്കാട് : പാലക്കയം കൈക്കൂലി കേസിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. റവന്യു ജോയിന്റ് സെക്രട്ടറിയുടെ റിപ്പോർട്ടിലെ ശുപാർശ അടക്കമുള്ളവ പരിഗണിച്ചാണ് തീരുമാനം. കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിന്റെ മുറിയിൽ നിന്ന് 35 ലക്ഷത്തിലധികം രൂപ കണ്ടെത്തിയിരുന്നു. പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടുക്കണക്കിന് പേനകൾ എന്നിവയും കണ്ടെത്തിയിരുന്നു.
കൈക്കൂലി അവകാശമായി കണ്ടിരുന്ന സമീപനമാണ് സുരേഷ് കുമാർ സ്വീകരിച്ചിരുന്നതെന്നും ഉത്തരവില്‍ പറയുന്നു. സുരേഷ് കുമാറിന്റെ നടപടി റവന്യൂ വകുപ്പിനും സത്യസന്ധരായ ഉദ്യോഗസ്ഥർക്കും അപമാനമുണ്ടാക്കിയെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
2020ലാണ് പാലക്കയം വില്ലേജ് ഓഫീസിൽ തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാർ എത്തുന്നത്. കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാർ പണം കൊടുത്തില്ലെങ്കിൽ ആവശ്യക്കാരെ മാസങ്ങളോളം നടത്തിക്കും. സർവേ പൂർത്തിയാക്കാത്ത പ്രദേശമായതിനാൽ പ്രദേശവാസികൾക്ക് വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. വിവിധ സർട്ടിഫിക്കറ്റുകൾക്കായി പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെയാണ് സുരേഷ് കൈപറ്റിയത്.
advertisement
സുരേഷിന്റെ മണ്ണാർക്കാട് ലോഡ്ജ് മുറിയിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടു കണക്കിന് പേനകൾ എന്നിവയാണ് കണ്ടെത്തിയത്. കൈക്കൂലിയായി പൈസ മാത്രമല്ല എന്തു കിട്ടിയാലും സുരേഷ് കുമാർ കൈപ്പറ്റിയിരുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
April 23, 2025 10:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൈക്കൂലിയായി പണത്തിനുപുറമേ തേനും ഷർട്ടും പേനയും; പാലക്കയം മുൻ വില്ലേജ് അസിസ്റ്റന്റിനെ പിരിച്ചുവിട്ടു