കൊച്ചി സ്കൂൾ ഹിജാബ് വിവാദം; സമ്മതപത്രം നൽകാതെ കുട്ടിയുടെ മാതാപിതാക്കൾ
- Published by:Rajesh V
- news18-malayalam
Last Updated:
ഹൈക്കോടതി നിർദേശമുള്ളതിനാൽ സ്കൂളിൽ പോലീസ് സംരക്ഷണം തുടരുകയാണ്
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിഷയത്തിൽ സമ്മതപത്രം നൽകാതെ കുട്ടിയുടെ മാതാപിതാക്കൾ. ഹിജാബ് ധരിക്കാതെ എത്താം എന്ന് കുട്ടി സമ്മതപത്രം നൽകിയാൽ മാത്രം സ്കൂളിൽ തുടരാമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മാനേജ്മെന്റ്. എന്നാൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. കുട്ടി ഇന്നും സ്കൂളിൽ എത്തിയേക്കില്ല. ഹൈക്കോടതി നിർദേശമുള്ളതിനാൽ സ്കൂളിൽ പോലീസ് സംരക്ഷണം തുടരുകയാണ്.
അതേസമയം വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിന് സ്കൂൾ മാനേജ്മെൻറ് മറുപടി നൽകി. വിദ്യാഭ്യാസ വകുപ്പ് വിഷയങ്ങൾ പഠിക്കാതെയാണ് സ്കൂൾ മാനേജ്മെൻറിന് നോട്ടീസ് നൽകിയതെന്നാണ് പരാതി. ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ സ്കൂൾ അധികൃതർ പുറത്താക്കി എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണം. എന്നാൽ ഹിജാബ് ധരിച്ചുകൊണ്ട് കുട്ടി സ്കൂളിലെ ആർട്സ് ഡേക്കുൾപ്പടെ പങ്കെടുക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്നും സ്കൂൾ മാനേജ്മെന്റ് അവകാശപ്പെടുന്നു. ഇക്കാര്യങ്ങൾ കാട്ടിയായിരിക്കും കോടതിയെ സമീപിക്കുക.
സ്കൂളിന്റെ എൻഒസിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയും ചോദ്യചിഹ്നമാകുന്നുണ്ട്. ഇക്കാര്യവും ഹർജിയിൽ സൂചിപ്പിക്കാനാണ് സാധ്യത.
advertisement
Summary: The parents of the student involved in the hijab issue at St. Rita's Public School, Palluruthy, Kochi, have not submitted the consent letter. The management maintains its stance that the student can continue in the school only if she provides a consent letter agreeing to attend without wearing the hijab. However, the student's father states that a final decision has not been taken. The student is unlikely to attend school today as well. Police protection continues at the school due to the High Court directive.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 16, 2025 7:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചി സ്കൂൾ ഹിജാബ് വിവാദം; സമ്മതപത്രം നൽകാതെ കുട്ടിയുടെ മാതാപിതാക്കൾ