'രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..രാജിവെച്ചില്ലെങ്കില്‍ ജനങ്ങൾ തീരുമാനമെടുക്കണം'; പി ജെ കുര്യൻ
- Published by:Sarika N
- news18-malayalam
Last Updated:
കുറ്റം ചെയ്യുന്നവര്‍ എല്ലാ പാര്‍ട്ടിയിലുമുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നടപടി എടുക്കുകയാണ് വേണ്ടതെന്നും പി ജെ കുര്യന്‍ പറഞ്ഞു
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണങ്ങളിൽ പരാതി ലഭിച്ചാൽ അന്വേഷണം വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. സംഭവത്തിൽ പാർട്ടി കൃത്യമായ നടപടിയെടുക്കണമെന്നും പരാതി ലഭിച്ചാൽ പോലീസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംഎല്‍എ സ്ഥാനം രാജി വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍ ആണെന്നും രാജിവെച്ചില്ലെങ്കില്‍ ജനങ്ങള്‍ ജനങ്ങളുടേതായ തീരുമാനമെടുക്കണമെന്നും പി ജെ കുര്യന്‍ പറഞ്ഞു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ പാർട്ടി എല്ലാവരോടും കൂടി ആലോചിച്ച് എടുത്ത തീരുമാനമാണെന്നും അതിനെ വിമർശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റം ചെയ്യുന്നവര്‍ എല്ലാ പാര്‍ട്ടിയിലുമുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നടപടി എടുക്കുകയാണ് വേണ്ടതെന്നും പി ജെ കുര്യന്‍ പറഞ്ഞു. 'നേതാക്കൾക്കെതിരെ എന്ത് ആരോപണം വന്നാലും അന്വേഷിക്കണം. പോലീസിൽ പരാതി കൊടുത്താല്‍ അന്വേഷിക്കണം. പരാതിയില്ലാതെ പോലീസ് കേസ് അന്വേഷിക്കില്ല'-പി ജെ കുര്യന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പേരിനൊപ്പം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് ചേര്‍ത്ത് വിമര്‍ശിക്കുന്നത് ബിജെപിയുടെ തരം താണ രാഷ്ട്രീയ തന്ത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതേ പാർട്ടിക്കാർ വനിതാ ഗുസ്തി താരങ്ങള്‍ ബിജെപി നേതാവിനെതിരെ ആരോപണം ഉന്നയിച്ചിട്ടും ആ നേതാവിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
August 27, 2025 1:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..രാജിവെച്ചില്ലെങ്കില്‍ ജനങ്ങൾ തീരുമാനമെടുക്കണം'; പി ജെ കുര്യൻ