• HOME
  • »
  • NEWS
  • »
  • kerala
  • »
  • എൻഡിഎ വിട്ട് പിസി തോമസ് ജോസഫിനൊപ്പം; കേരള കോൺഗ്രസിൽ വീണ്ടും ലയനം

എൻഡിഎ വിട്ട് പിസി തോമസ് ജോസഫിനൊപ്പം; കേരള കോൺഗ്രസിൽ വീണ്ടും ലയനം

പി ജെ ജോസഫ് ചെയർമാനും പി സി തോമസ് ഡെപ്യൂട്ടി ചെയർമാനും മോൻസ് ജോസഫ് വൈസ് ചെയർമാനുമാകാനുമാണ് ധാരണ.

പിസി തോമസ്, പിജെ ജോസഫ്

പിസി തോമസ്, പിജെ ജോസഫ്

  • Share this:
    കോട്ടയം: ചിഹ്നപ്രശ്നത്തിൽ പരിഹാരത്തിനായി പിജെ ജോസഫിന്റെ നിർണായക നീക്കം. ജോസഫ് ഗ്രൂപ്പ്‌ കേരള കോൺഗ്രസ്‌ പിസി തോമസ് വിഭാഗത്തിൽ ലയിക്കും. ഇന്നലെ രാത്രി നടന്ന ചർച്ചയിൽ എൻ ഡി എ വിടാൻ പിസി തോമസും തീരുമാനിച്ചു. ഇന്ന് കടുത്തുരുത്തിയിൽ ലയനം നടക്കും. പി ജെ ജോസഫ് ചെയർമാനും പി സി തോമസ് ഡെപ്യൂട്ടി ചെയർമാനും മോൻസ് ജോസഫ് വൈസ് ചെയർമാനുമാകാനുമാണ് ധാരണ.

    മൂവാറ്റുപുഴയിൽ വെച്ച് ഇന്നലെ ഇരുപക്ഷത്തേയും നേതാക്കൾ തമ്മിൽ ചർച്ച നടന്നിരുന്നു. ലയനത്തോടെ ജോസഫ് ഗ്രൂപ്പിന്റെ ചിഹ്ന പ്രശ്നത്തിനും പരിഹാരമാകുമെന്നാണു കരുതുന്നത്.

    Also Read-?ചിഹ്നം ചോദ്യചിഹ്നമായി; പിജെ ജോസഫിന്റെ നീക്കം ലയനമോ, പാർട്ടി രൂപീകരണമോ?

    സീറ്റ് നിഷേധിച്ചതിനാലാണ് എൻഡിഎ വിടുന്നതെന്ന് പിസി തോമസ് പ്രതികരിച്ചു. കേരള കോൺഗ്രസ് മാണി  വിഭാഗത്തിലൂടെ രാഷ്ട്രീയരംഗത്തെത്തിയ പി.സി തോമസ്  എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച് പാർലമെന്റ് അംഗമായി വ്യക്തി കൂടിയാണ്. കേരള കോൺഗ്രസ് വിട്ടതിനു പിന്നാലെയാണ് 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി രണ്ടു ഇടത് വലത് മുന്നണികളെ പരാജയപ്പെടുത്തിയത്.

    രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് സുപ്രീംകോടതി അനുവദിച്ചതോടെയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് മുന്നിൽ പാർട്ടി ചിഹ്നം ചോദ്യചിഹ്നം ആയത്. തെരഞ്ഞെടുപ്പിന് മുൻപ് ഏതെങ്കിലും പാർട്ടിയിൽ ലയിക്കുകയോ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനോ പിജെ ജോസഫ് ആലോചിച്ചിരുന്നു. പുതിയ ചിഹ്നനത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും ആലോചനയുണ്ടായിരുന്നു.

    തെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾക്ക് നിലവിൽ ചിഹ്നം ഇല്ലാത്ത അവസ്ഥയായി. ഇനി സ്ഥാനാർഥികൾക്ക് എല്ലാം ഒരു ചിഹ്നത്തിൽ മത്സരിക്കണം എങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുകയോ മറ്റേതെങ്കിലും പാർട്ടിയിൽ ലയിക്കുകയോ ചെയ്യണമായിരുന്നു.
    Published by:Naseeba TC
    First published: