advertisement

നൂറിലധികം സീറ്റിൽ സ്വാധീനം; നിയമസഭാ തിരഞ്ഞെടുപ്പിൽ പിഡിപി പിന്തുണ ഇടതുമുന്നണിക്ക്

Last Updated:

മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്നും പി.ഡി.പി

Rapid Read
News18
News18
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് (എൽ.ഡി.എഫ്) പിന്തുണ പ്രഖ്യാപിച്ച് പി.ഡി.പി. എറണാകുളത്ത് ചേർന്ന പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയാണ് ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഇടത് മുന്നണിയോടുള്ള പിന്തുണ ഇത്തവണയും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്നും പി.ഡി.പി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ നൂറിലധികം സീറ്റുകളിൽ തങ്ങൾക്ക് നിർണ്ണായക സ്വാധീനമുണ്ടെന്നും ഏത് മുന്നണി വിജയിക്കണമെന്ന് തീരുമാനിക്കാൻ തങ്ങളുടെ പിന്തുണയ്ക്ക് കഴിയുമെന്നും പാർട്ടി അവകാശപ്പെട്ടു. മുൻകാലങ്ങളിൽ നൽകി വന്നിരുന്ന നിരുപാധിക പിന്തുണയിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ രാഷ്ട്രീയ ധാരണകളുടെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നതെന്ന് പിഡിപി ഭാരവാഹികൾ അറിയിച്ചു. പാർട്ടി ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുന്നില്ലെങ്കിലും, പുതിയ സർക്കാർ രൂപീകരിക്കുന്ന സാഹചര്യത്തിൽ ഒരു സഖ്യകക്ഷിക്ക് നൽകുന്ന പരിഗണന പി.ഡി.പിക്കും ലഭിക്കണമെന്നാണ് പിഡിപിയുടെ ആവശ്യം.
advertisement
വർഗീയ-ഫാസിസ്റ്റ് ശക്തികൾ കേരളത്തിന്റെ മതേതര ഭൂമികയെ തകർക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ഇടത് മതേതര ചേരിയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് നേതാക്കൾ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നൂറിലധികം സീറ്റിൽ സ്വാധീനം; നിയമസഭാ തിരഞ്ഞെടുപ്പിൽ പിഡിപി പിന്തുണ ഇടതുമുന്നണിക്ക്
Next Article
advertisement
നൂറിലധികം സീറ്റിൽ സ്വാധീനം; നിയമസഭാ തിരഞ്ഞെടുപ്പിൽ പിഡിപി പിന്തുണ ഇടതുമുന്നണിക്ക്
നൂറിലധികം സീറ്റിൽ സ്വാധീനം; നിയമസഭാ തിരഞ്ഞെടുപ്പിൽ പിഡിപി പിന്തുണ ഇടതുമുന്നണിക്ക്
  • കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച് പി.ഡി.പി ഔദ്യോഗികമായി അറിയിച്ചു

  • നൂറിലധികം സീറ്റുകളിൽ സ്വാധീനം ഉള്ള പി.ഡി.പി diesmal രാഷ്ട്രീയ ധാരണകളുടെ അടിസ്ഥാനത്തിൽ പിന്തുണ

  • പാർട്ടി മത്സരിക്കില്ലെങ്കിലും പുതിയ സർക്കാർ രൂപീകരണത്തിൽ സഖ്യകക്ഷിക്ക് പരിഗണന വേണമെന്ന് ആവശ്യം

View All
advertisement