advertisement

മഞ്ചേശ്വരത്ത് പിഡിപി മുസ്ലിം ലീഗിനൊപ്പം; ബിജെപി ജയിക്കാതിരിക്കാനെന്ന് പാർട്ടി

Last Updated:

ബിജെപി ജയിക്കുന്ന സാഹചര്യം ഒഴിവാക്കാൻ മഞ്ചേശ്വരത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥിയെ പിൻവലിക്കാൻ എസ്ഡിപിഐ തീരുമാനിക്കും എന്നും സൂചനയുണ്ട്

News18
News18
കാസർകോട്: മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ പിഡിപി പിന്തുണ യുഡിഎഫിന്. മുസ്ലിം ലീഗ് സ്ഥാനാർത്ഥി എകെഎം അഷ്റഫിന് പിന്തുണ നൽകാൻ പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. സംസ്ഥാനത്ത് 139 നിയമസഭാ സീറ്റുകളിലും എൽഡിഎഫിനെ ആണ് പിഡിപി പിന്തുണയ്ക്കുന്നത്.
ബിജെപിക്ക് വിജയത്തിന് അനുകൂല സാഹചര്യം ഒഴിവാക്കാനാണ് മഞ്ചേശ്വരത്ത് യുഡിഎഫ് പിന്തുണയെന്ന് പിഡിപി ജില്ലാ പ്രസിഡൻ്റ് എസ് എം ബഷീര്‍ റസ്‌വി പറഞ്ഞു. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും വളരെ നേരിയ ഭൂരിപക്ഷത്തിലാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ ബിജെപിയുടെ കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. 2016 ൽ 855 വോട്ടിനും 2021 ൽ 89 വോട്ടിനുമാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ വിജയിച്ചത്.
ഇത്തവണയും കെ സുരേന്ദ്രൻ തന്നെയാണ് ബിജെപി സ്ഥാനാർത്ഥി. ബിജെപി ജയിക്കുന്ന സാഹചര്യം ഒഴിവാക്കാൻ മഞ്ചേശ്വരത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥിയെ പിൻവലിക്കാൻ എസ്ഡിപിഐ തീരുമാനിക്കും എന്നും സൂചനയുണ്ട്.
advertisement
വർഗീയ വോട്ടുകൾക്കെതിരായി മതേതര വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കണമെന്ന് യുഡിഎഫും മുസ്ലിം സംഘടനകളും അഭ്യർത്ഥിച്ചു എന്ന് എസ്ബിഐ സംസ്ഥാന പ്രസിഡണ്ട് സിപിഐ ലത്തീഫ് വെളിപ്പെടുത്തിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഞ്ചേശ്വരത്ത് പിഡിപി മുസ്ലിം ലീഗിനൊപ്പം; ബിജെപി ജയിക്കാതിരിക്കാനെന്ന് പാർട്ടി
Next Article
advertisement
അപ്പോഴേക്കും പിണങ്ങിയോ?  ആന്റണി രാജു സുധീർ കരമനയുടെ   പ്രചാരണത്തിനില്ല;  വോട്ടഭ്യർഥന ഫേസ്ബുക്കിൽ
അപ്പോഴേക്കും പിണങ്ങിയോ? ആന്റണി രാജു സുധീർ കരമനയുടെ പ്രചാരണത്തിനില്ല; വോട്ടഭ്യർഥന ഫേസ്ബുക്കിൽ
  • മുൻ മന്ത്രി ആന്റണി രാജു സുധീർ കരമനയ്ക്കായി നേരിട്ട് പ്രചാരണത്തിൽ പങ്കെടുക്കുന്നില്ല

  • ആന്റണി രാജു ഫേസ്ബുക്കിലൂടെ മാത്രം വോട്ട് അഭ്യർഥന നടത്തുന്നത് ഇടത് മുന്നണിയിൽ ആശങ്കയുണ്ടാക്കി

  • സുധീർ കരമനയുമായി കൂടിക്കാഴ്ച നടത്താൻ പോലും ആന്റണി രാജു ഇതുവരെ തയ്യാറായിട്ടില്ല

View All
advertisement