ലോറിയിലെ കയർ കാലിൽ കുരുങ്ങി നൂറ് മീറ്ററിലധികം വലിച്ചു കൊണ്ടുപോയി; കോട്ടയത്ത് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

Last Updated:

കാൽ അറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റിൽ ഇടിച്ചാണ് ശരീരം കയറിൽ നിന്ന് വേർപെട്ടത്

സംക്രാന്തി സ്വദേശി മുരളിയാണ് മരിച്ചത്
സംക്രാന്തി സ്വദേശി മുരളിയാണ് മരിച്ചത്
കോട്ടയം: പച്ചക്കറി ലോറിയിലെ കയർ കാലിൽ കുരുങ്ങി കാൽനട യാത്രക്കാരന് ദാരുണാന്ത്യം. സംക്രാന്തി സ്വദേശി മുരളി (50) യാണ് മരിച്ചത്. കോട്ടയം സംക്രാന്തിയിൽ പുലർച്ചെയായിരുന്നു അപകടം. ലോറിയിലെ കയർ മുരളിയുടെ കാലിൽ കുടുങ്ങുകയായിരുന്നു. മുരളിയുമായി ലോറി നൂറുമീറ്ററിലേറെ മുന്നോട്ടുപോയി. കാൽ അറ്റ നിലയിലായിരുന്നു.
ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയിലെ കയറാണ് മുരളിയുടെ കാലിൽ കുരുങ്ങിയത്. റോഡിന്റെ ഒരു വശത്ത് അറ്റ നിലയിൽ കാൽ കണ്ടെത്തുകയായിരുന്നു. കുറച്ചകലെ മൃതദേഹവും കണ്ടെത്തി. എന്താണ് സംഭവിച്ചതെന്നതിൽ വ്യക്തത വരുന്നത് അൽപം കഴിഞ്ഞാണ്.
Also Read- നാല് ദിവസത്തിനു ശേഷം ദക്ഷയുടെ മൃതദേഹം കണ്ടെത്തി; നൊമ്പരമായി ദർശനയും മകൾ ദക്ഷയും
രാവിലെ ചായ കുടിക്കാനിറങ്ങിയ മുരളിയുടെ കാലിൽ ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയുടെ പുറകിലുണ്ടായിരുന്ന കയർ കുടുങ്ങുകയായിരുന്നു. മുരളിയേയും വലിച്ച് ലോറി നൂറ് മീറ്ററിലധികം മുന്നോട്ടുപോയി. പോസ്റ്റിൽ ഇടിച്ചാണ് മുരളിയുടെ ശരീരം കയറിൽ നിന്ന് വേർപെട്ടത്. മുരളിയുടെ കാലും വേർപെട്ടു പോയി.
advertisement
സംഭവത്തിൽ ലോറിയും ജീവനക്കാരായ രണ്ടുപേരെയും നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോറിയിലെ കയർ കാലിൽ കുരുങ്ങി നൂറ് മീറ്ററിലധികം വലിച്ചു കൊണ്ടുപോയി; കോട്ടയത്ത് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
Next Article
advertisement
'നായനാർ മുതൽ മോദി വരെയുള്ള നേതാക്കളോട് ആരാധനയുണ്ട്': രൂപേഷ് പീതാംബരൻ
'നായനാർ മുതൽ മോദി വരെയുള്ള നേതാക്കളോട് ആരാധനയുണ്ട്': രൂപേഷ് പീതാംബരൻ
  • രൂപേഷ് പീതാംബരൻ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ നിഷ്പക്ഷമാണെന്ന് ഫേസ്ബുക്കിൽ വ്യക്തമാക്കി.

  • കെ കരുണാകരൻ മുതൽ നരേന്ദ്ര മോദി വരെയുള്ള നേതാക്കളെ ആരാധിക്കുന്നുവെന്ന് രൂപേഷ് പറഞ്ഞു.

  • 'ഒരു മെക്സിക്കൻ അപാരത'യിലെ കാര്യം സത്യസന്ധമായിട്ടാണ് പറഞ്ഞതെന്ന് രൂപേഷ് ആവർത്തിച്ചു.

View All
advertisement