കാലമിനിയുമുരുളും.. വിഷുവരും, വര്‍ഷം വരും.. അപ്പോഴാരെന്നും 'ആരെന്നും' ആര്‍ക്കറിയാം; യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിനെ ട്രോളി എംഎം മണി
Last Updated:
എന്‍എന്‍ കക്കാടിന്റെ 'സഫലമീ യാത്ര' എന്ന കവിത ഫേസ്ബുക്കില്‍ പങ്കുവച്ചാണ് മണിയുടെ ട്രോള്‍
തിരുവനന്തപുരം: വടകര, വയനാട് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിനെ പരിഹസിച്ച് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. കോണ്‍ഗ്രസിന്റെ പതിനൊന്നാം സ്ഥാനാര്‍ഥി പട്ടികയിലും വടകരയും വയനാടും ഉള്‍പ്പെടാത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ പരിഹാസം. പ്രശസ്ത കവി എന്‍എന്‍ കക്കാടിന്റെ 'സഫലമീ യാത്ര' എന്ന കവിത ഫേസ്ബുക്കില്‍ പങ്കുവച്ചാണ് മണിയുടെ ട്രോള്‍.
'കാലമിനിയുമുരുളും..വിഷുവരും വര്‍ഷം വരും തിരുവോണം വരും പിന്നെയൊരോതളിരിനും പൂ വരും കായ്‌വരും അപ്പോഴാരെന്നും 'ആരെന്നും' ആര്‍ക്കറിയാം' എന്നു എഫ്ബിയില്‍ കുറിച്ച മന്ത്രി ഈ കവിത വയനാടിനെയും വടകരയെയും കുറിച്ചല്ലെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Also Read: അറിഞ്ഞോ? കോണ്‍ഗ്രസിന്റെ 11ാമത്തെ സ്ഥാനാർഥി പട്ടികയിലും വയനാടും വടകരയും ഇല്ല
ഇന്നലെ രാത്രിയാണ് കോണ്‍ഗ്രസ് പത്താമത്തെയും പതിനൊന്നാമത്തെയും സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത് മിനിറ്റുകളുടെ ഇടവേളയില്‍ പ്രഖ്യാപിച്ച രണ്ട് പട്ടികയിലും വയനാടും വടകരയും ഇടംപിടിച്ചിട്ടില്ല. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 26 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പത്താം ഘട്ടത്തില്‍ പ്രഖ്യാപിച്ചത്.
advertisement
വയനാട്ടിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തിലും രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രതികരമങ്ങള്‍ നടത്തിയിരുന്നില്ല. കേരളത്തിന് പുറമേ, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് കമ്മിറ്റികളും രാഹുല്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സൗത്ത് ബെഗംലൂരു, ശിവഗംഗ എന്നീ സീറ്റുകള്‍ രാഹുലിനായി കമ്മിറ്റികള്‍ മുന്നോട്ടുവെച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 26, 2019 8:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാലമിനിയുമുരുളും.. വിഷുവരും, വര്‍ഷം വരും.. അപ്പോഴാരെന്നും 'ആരെന്നും' ആര്‍ക്കറിയാം; യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിനെ ട്രോളി എംഎം മണി