കാസർകോട് : പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ കുടുംബം നീതി തേടി ഹൈക്കോടതിയിലേക്ക്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
Also Read-'ദാരുണ സംഭവം; കൊലപാതകത്തെ പാർട്ടിയോ സർക്കാരോ ഒരിക്കലും അംഗീകരിക്കില്ല': റവന്യു മന്ത്രിനിലവിലെ അന്വേഷണം ശരിയായ രീതിയിലല്ലെന്നാണ് കൃപേഷിന്റെ കുടുംബാംഗങ്ങൾ പറയുന്നത്. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ ഇതിനിടെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ ആലോചനയുണ്ടെന്ന വാർത്തകളും വന്നിരുന്നു. പിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കൃപേഷിന്റെ അച്ഛൻ അറിയിച്ചിരിക്കുന്നത്.
അതേസമയം കേസ് സിബിഐക്കു കൈമാറാണം എന്ന ആവശ്യത്തോട് പ്രതികരിക്കാൻ സിപിഎം നേതൃത്വം തയ്യാറായിട്ടില്ല. ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.