കൊലപാതകം: പാർട്ടിയോ സർക്കാരോ അംഗീകരിക്കില്ലെന്ന് മന്ത്രി

Last Updated:

ഏതെങ്കിലും ഒരു വ്യക്തി അല്ലെങ്കിൽ ഏതാനും വ്യക്തികൾ ഒരു ക്രൂരമായ കൃത്യത്തിൽ പങ്കെടുക്കുന്നു എന്നു പറഞ്ഞാൽ അതിനെ പാർട്ടിയായും പാർട്ടി ഉൾപ്പെട്ട മുന്നണിയായും പിന്നെ മുന്നണി ഉൾപ്പെട്ട ഗവൺമെന്റായും ഒക്കെ ചിത്രീകരിക്കുന്നത് ശരിയല്ല

കാസർകോട് : ഒരിക്കലും അംഗീകരിക്കാനാവാത്ത ക്രൂരകൃത്യമാണ് നടന്നതെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കൊലപാതകത്തെ പാർട്ടിയോ സർക്കാരോ ഒരിക്കലും അംഗീകരിക്കില്ല അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. വളരെ ദാരുണമായ സംഭവമാണ് നടന്നത്. ഈ കൃത്യത്തെ അംഗീകരിക്കാനേ കഴിയില്ല. സംഭവത്തിൽ അപലപിച്ച് ആദ്യം തന്നെ താൻ പ്രതികരിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
Also Read-റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ
അദ്ദേഹം കൂടി ഉൾപ്പെട്ട മുന്നണിയിലെ അംഗങ്ങളാണല്ലോ പ്രതിസ്ഥാനത്തെന്ന ചോദ്യത്തിന് 'ഏതെങ്കിലും കൃത്യത്തിൽ ഒരു വ്യക്തി പങ്കെടുക്കുമ്പോൾ അതിൽ രാഷ്ട്രീയവും അതിന്റെ മുന്നണിയും പറയുന്നതിൽ എന്താണ് അർത്ഥം. ഏതെങ്കിലും ഒരു വ്യക്തി അല്ലെങ്കിൽ ഏതാനും വ്യക്തികൾ ഒരു ക്രൂരമായ കൃത്യത്തിൽ പങ്കെടുക്കുന്നു എന്നു പറഞ്ഞാൽ അതിനെ പാർട്ടിയായും പാർട്ടി ഉൾപ്പെട്ട മുന്നണിയായും പിന്നെ മുന്നണി ഉൾപ്പെട്ട ഗവൺമെന്റായും ഒക്കെ ചിത്രീകരിക്കുന്നത് ശരിയല്ല.യാതൊരു കാരണവശാവും അത്തരം വിഷയങ്ങൾ അല്ല കാണേണ്ടത്. പകരം ആ കൃത്യമാണ് കാണേണ്ടത്.ആ ക്രൂരകൃത്യത്തെയാണ് അപലപിക്കേണ്ടത്. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്താനുള്ള എല്ലാ നടപടിയും ഉണ്ടാകണം. ഇതാണ് സർക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നത്'. മന്ത്രി പറഞ്ഞു.
advertisement
കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടിലായിരുന്നു മന്ത്രി ആദ്യം എത്തിയത്. ഇദ്ദേഹത്തെ കണ്ട് കൃപേഷിന്റെ അച്ഛൻ അലമുറയിട്ട് കരയുകയായിരുന്നു. തുടർന്ന് ശരത് ലാലിന്റെ വീടും സന്ദർശിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊലപാതകം: പാർട്ടിയോ സർക്കാരോ അംഗീകരിക്കില്ലെന്ന് മന്ത്രി
Next Article
advertisement
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ; പരാതിക്കാരിയുടെ ദൃശ്യങ്ങളടങ്ങിയ ഫോൺ കണ്ടെത്താൻ ശ്രമം
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ; ഫോൺ കണ്ടെത്താൻ ശ്രമം
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു, ജാമ്യവായ്പ പരിഗണിച്ചില്ല

  • പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ച് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിക്കും

  • പീഡനം നടന്ന ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ് തീരുമാനിച്ചു

View All
advertisement