സംവിധായകൻ അജയൻ അന്തരിച്ചു

Last Updated:
തിരുവന്തപുരം: 1991ൽ പുറത്തിറങ്ങിയ പെരുന്തച്ചൻ സിനിമയുടെ സംവിധായകൻ അജയൻ അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. പെരുന്തച്ചൻ എന്ന ഒറ്റ ചിത്രം കൊണ്ട് ദേശീയതലത്തിൽ വരെ ശ്രദ്ധേയനായ സംവിധായകനാണ് അജയൻ.
നാടകകൃത്തും സംവിധായകനുമായ തോപ്പിൽ ഭാസിയുടെ മകനാണ്. പെരുന്തച്ചൻ സിനിമയിലൂടെ നവാഗത സംവിധായകനുള്ള പ്രഥമ ഇന്ദിരാഗാന്ധി പുരസ്കാരവും അജയനെ തേടിയെത്തിയിട്ടുണ്ട്.
ഡോ. സുഷമയാണ്‌ ഭാര്യ. പാര്‍വ്വതി, ലക്ഷ്‌മി എന്നിവര്‍ മക്കളാണ്‌. ഭരതന്‍, പത്‌മരാജന്‍ എന്നിവര്‍ക്കൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അജയന്റെ ഭൗതികശരീരം  തിരുവനന്തപുരത്തെ കലാഭവൻ തീയറ്ററിൽ വെള്ളിയാഴ്ച രാവിലെ പത്തര മണിക്ക് പൊതു ദർശനത്തിന് കൊണ്ടുവരും. സാമൂഹ്യ സാംസ്കാരിക ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖർ അന്ത്യോപചാരമർപ്പിക്കാനെത്തും. 
advertisement
മുഖ്യമന്ത്രിയുടെ അനുശോചിച്ചു
പെരുന്തച്ചന്‍ എന്ന ഒറ്റ സിനിമയിലൂടെ ചലച്ചിത്രാസ്വാദകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ സംവിധായകനായിരുന്നു അജയനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. നാടകാചാര്യനായ പിതാവ് തോപ്പില്‍ ഭാസിക്കൊപ്പം സംവിധാനരംഗത്ത് പ്രവര്‍ത്തിച്ച അജയന്‍ പെരുന്തച്ചനിലൂടെയാണ് പ്രശസ്തനായതും സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ നേടിയതും. എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതിയ പെരുന്തച്ചന്‍, ഉയര്‍ന്ന കലാമൂല്യമുള്ള ദൃശ്യവിരുന്നാക്കി മാറ്റാന്‍ അജയന് കഴിഞ്ഞു. ഭരതന്‍, പത്മരാജന്‍ തുടങ്ങിയ പ്രഗത്ഭ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അജയന്‍ ഡോക്യുമെന്‍ററിയിലും തന്‍റെ കഴിവ് തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംവിധായകൻ അജയൻ അന്തരിച്ചു
Next Article
advertisement
ദീപ്തി മേരി വർഗീസിനെ തഴഞ്ഞു; വി കെ മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ പദം പങ്കിടും
ദീപ്തി മേരി വർഗീസിനെ തഴഞ്ഞു; വി കെ മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ പദം പങ്കിടും
  • കൊച്ചി മേയർ പദവിക്ക് ദീപ്തി മേരി വർഗീസിനെ ഒഴിവാക്കി വി കെ മിനി മോളും ഷൈനി മാത്യുവും തിരഞ്ഞെടുക്കും.

  • ആദ്യ രണ്ടര വർഷം മേയറായി വി കെ മിനി മോളും പിന്നീട് ഷൈനി മാത്യുവും സ്ഥാനമേറ്റെടുക്കും.

  • ഡെപ്യൂട്ടി മേയർ സ്ഥാനം ദീപക് ജോയിയും കെ വി പി കൃഷ്ണകുമാറും രണ്ട് ടേമുകളിലായി പങ്കിടും.

View All
advertisement