പത്തനംതിട്ടയിൽ അമ്മയേയും മകളേയും കടിച്ച വളർത്തു നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
അമ്മയേയും മകളേയും കടിച്ച നായ രണ്ട് ദിവസം മുമ്പ് ചത്തിരുന്നു
പത്തനംതിട്ട: റാന്നിയിൽ അമ്മയേയും മകളേയും കടിച്ച വളർത്തുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. റാന്നി കോറ്റനാട് രണ്ട് ദിവസം മുമ്പാണ് അമ്മയ്ക്കും മകൾക്കും നായയുടെ കടിയേറ്റത്. നായ പിന്നീട് ചത്തിരുന്നു.
തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലാബിൽ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്. പുഷ്പ, മകൾ രേഷ്മ എന്നിവർക്കാണ് കടിയേറ്റത്. ഇവർ പ്രതിരോധ വാക്സിൻ സ്വീകരിച്ചു.
കഴിഞ്ഞ ദിവസം തൊടുപുഴയിൽ മൃഗ ഡോക്ടറെ കടിച്ച വളർത്തുനായ്ക്കും പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. തൊടുപുഴയിലെ ജില്ലാ മൃഗാശുപത്രയിലെ വെറ്റിനറി സർജൻ ജെയ്സൺ ജോർജിനാണ് കടിയേറ്റത്. മണക്കാട് സ്വദേശിയുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ ചികിത്സിക്കുന്നതിനിടെയായിരുന്നു ഡോക്ടർക്ക് കടിയേറ്റത്. ഉടമയെയും ഉടമയുടെ ഭാര്യയെയും നായ കടിച്ചിരുന്നു.
advertisement
പത്തനംതിട്ട ഓമല്ലൂരിൽ പേ ലക്ഷണമുള്ള പട്ടി വീട്ടിൽ കയറി പരിഭ്രാന്തി സൃഷ്ടിച്ചതും ഇന്നാണ്. ഇന്ന് രാവിലെ 8 മണിയോടെയാണ് ഓമല്ലൂരില്‍ കുരിശ് ജംഗ്ഷനിലുള്ള തുളസി വിജയന്‍റെ വീട്ടില്‍ പേവിഷ ബാധ ലക്ഷണങ്ങളോട് കൂടിയ നായ ഓടി കയറിയത്.
പിന്നലെ വീടിന്‍റെ ഗേറ്റ് പൂട്ടി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. രാവിലെ മുതൽ പേ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു. ഫയർഫോഴ്സ് സംഘവും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് നായയെ പിടികൂടിയത്.
advertisement
നായകടി ഒഴിവാക്കുവാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍
- 1. ഉറങ്ങുമ്പോഴും ആഹാരം കഴിക്കുമ്പോഴും കുട്ടികളെ പരിപാലിക്കുമ്പോഴും നായകളെ ശല്യപ്പെടുത്തരുത്.
- 2. ദേഷ്യപ്പെട്ടിരിക്കുമ്പോഴും ഭയന്നിരിക്കുമ്പോഴും നായകളുടെ അടുത്തേക്ക് പോകരുത്.( നായകള്‍ ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ പല്ലുകള്‍ പുറത്തുകാണാം, ഭയന്നിരിക്കുമ്പോള്‍ വാല്‍ കാലിനടിയിലാക്കി ഓടും).
- 3. നായ അടുത്തുവരുമ്പോള്‍ ഓടരുത്. മരം പോലെ അനങ്ങാതെ നില്‍ക്കുക, താഴെ വീഴുകയാണെങ്കില്‍ പന്തുപോലെ ഉരുണ്ട് അനങ്ങാതെ കിടക്കുക.
- 4.ഉടമസ്ഥന്‍റെ അനുവാദത്തോടെ മാത്രമേ നായകളെ സ്പര്‍ശിക്കാവു.തൊടുന്നതിന് മുന്‍പായി നായകളെ മണംപിടിക്കാന്‍ അനുവദിക്കണം.
- 5. പട്ടികടിയേറ്റാല്‍ ഉടന്‍ വെള്ളവും സോപ്പും ഉപയോഗിച്ച് മുറിവ് കഴുകി വൃത്തിയാക്കണം.ആശുപത്രിയില്‍ എത്തി വൈദ്യസഹായം തേടുക, പ്രതിരോധ കുത്തിവെപ്പ് എടുക്കുക.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 20, 2022 5:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തനംതിട്ടയിൽ അമ്മയേയും മകളേയും കടിച്ച വളർത്തു നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു