ഇന്റർഫേസ് /വാർത്ത /Kerala / ശബരിമല വിധി തന്നെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതിന് പിന്നിലെന്ന് മുഖ്യമന്ത്രി

ശബരിമല വിധി തന്നെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതിന് പിന്നിലെന്ന് മുഖ്യമന്ത്രി

  • Share this:

    തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനവിധി തന്നെയാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നതിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മ്യൂണിറ്റ് പാര്‍ട്ടികള്‍ സമുദായസംഘടനകളുമായി ചേര്‍ന്ന് മുമ്പും സമരം നടത്തിയിട്ടുണ്ടെന്നും പാര്‍ട്ടിയുടെ വര്‍ഗ്ഗ സമര കാഴചപ്പാടിന് വനിതാമതില്‍ വിരുദ്ധമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വനിതാമതില്‍ സംബന്ധിച്ച ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ നിലപാട് പ്രഖ്യാപനം.

    ശബരിമലവിധിയും വനിതാമതിലുമായി ബന്ധമില്ലെന്ന മുന്‍വാദങ്ങള്‍ക്ക് വിരുദ്ധമാണ് ലേഖനത്തിലെ മുഖ്യമന്ത്രിയുടെ നിലപാടുകള്‍. സ്ത്രീ സമത്വം ഉയര്‍ത്തികാട്ടിയുളള കോടതിവിധി തന്നെയാണ് വനിതാമതിലെന്ന ആശയത്തിനു പിന്നില്‍. സ്ത്രീവിരുദ്ധ പ്രചരണം ഏറ്റവും കൂടുതല്‍ നടന്നത് ഹിന്ദുമതത്തിലാണ്. അതിനാലാണ് ഹിന്ദുസംഘടനകളെ വിളിച്ച് ചേര്‍ത്തത്. ന്യൂനപക്ഷങ്ങളെ ഒഴിവാക്കി വനിതാമതില്‍ സംഘടിപ്പിക്കുന്നുവെന്ന വിമര്‍ശനത്തിന് മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെയാണ്.

    Also Read: മകരവിളക്ക് തീര്‍ത്ഥാടനം; സന്നിധാനത്ത് ഭക്ത ജനതിരക്ക്

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    സമുദായ സംഘടനകളെ മുന്‍നിര്‍ത്തിയുള്ള വനിതാമതില്‍ കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗ സമരത്തിന് വിരുദ്ധമാണെന്നാണ് വിമര്‍ശനം. പ്രതിപക്ഷത്തുനിന്ന് മാത്രമല്ല വിഎസ് അച്യുതാനന്ദനടക്കമുള്ള ഇടത് നേതാക്കളില്‍ നിന്ന് തന്നെ ഈ വിമര്‍ശനമുയര്‍ന്നു. എന്നാല്‍ സമുദായസംഘടനകളുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുമ്പും സമരം നടത്തിയിട്ടുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു.

    Dont Miss: അയ്യപ്പജ്യോതി: 1800 പേർക്കെതിരേ പൊലീസ് കേസ്

    എസ്എന്‍ഡിപിയുടേയും പുലയര്‍സഭയുടേയും പിന്തുണയോടെ നടത്തിയ പാലിയം സമരവും കുട്ടംകുളം സമരവുമാണ് മുഖ്യമന്ത്രി ഉദാഹരണമായി ഉയര്‍ത്തികാട്ടുന്നത്. സ്ത്രീ വിമോചനം സാമൂഹ്യവിമോചനം തന്നെയാണെന്ന് ഉയര്‍ത്തികാട്ടിയാണ് മുഖ്യമന്ത്രി വനിതാമതിലിനെ ന്യായീകരിക്കുന്നത്.

    First published:

    Tags: Cm pinarayi vijayan, Sabarimala sc vedict, Sabarimala Women Entry, Sabarimala women entry issue, Vanitha mathil