അയ്യപ്പജ്യോതി: 1800 പേർക്കെതിരേ പൊലീസ് കേസ്
Last Updated:
കൊച്ചി: അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തതിന് 1800 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം ജില്ലയിലെ വിവിധിയിടങ്ങളിലായി പങ്കെടുത്തവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അനധികൃതമായും ന്യായവിരുദ്ധമായും സംഘം ചേരൽ, മാർഗതടസം സൃഷ്ടിക്കൽ തുടങ്ങിയവ ആരോപിച്ചാണ് കേസ്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറിമാരായ എം എ ബ്രഹ്മരാജ്, എം എൻ ഗോപി തുടങ്ങിയവർക്കെതിരെയും കേസുണ്ട്. അയ്യപ്പ ജ്യോതിയുടെ വീഡിയോ പരിശോധിച്ചുവരികയാണെന്നും കൂടുതൽപേർക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 30, 2018 8:31 AM IST