നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും; സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാര്‍': പി.ജെ ജോസഫ്

  'മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും; സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാര്‍': പി.ജെ ജോസഫ്

  മാണി സി കാപ്പന്‍ യു.ഡി.എഫില്‍ എത്തിയാല്‍ പാല സീറ്റ് മറ്റുപാധികളില്ലാതെ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും പി.ജെ ജോസഫ്

  joseph

  joseph

  • Last Updated :
  • Share this:
   കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ തന്നെയായിരിക്കുമെന്ന് പി.ജെ ജോസഫ്. ശരദ് പവാറിന്റെ പാര്‍ട്ടി ആയിട്ടാകും എന്‍സിപി മത്സരിക്കുക എന്നാണ് തന്റെ നിഗമനമെന്നും ജോസഫ് പറഞ്ഞു.

   മാണി സി കാപ്പന്‍ യു.ഡി.എഫില്‍ എത്തിയാല്‍ പാല സീറ്റ് മറ്റുപാധികളില്ലാതെ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പി ജെ ജോസഫ്.

   Also Read രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനികാന്ത്; പിന്മാറ്റം ആരോഗ്യകാരണങ്ങളാൽ

   തൊടുപുഴ ഭരണം നഷ്ടമായത് പി ജെ ജോസഫിന്റെയോ യുഡിഎഫിന്റെയോ തര്‍ക്കം മൂലമല്ല. മുസ്ലിം ലീഗിനായി മല്‍സരിച്ച കൗണ്‍സിലര്‍മാര്‍ കാലുമാറിയതാണ്. അത് അവരുടെ ആഭ്യന്തരപ്രശ്‌നം മാത്രമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ തൊടുപുഴയില്‍ ഭരണം തിരിച്ചുപിടിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.

   അതേസമയം പി ജെ ജോസഫിനോട് സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും എന്‍സിപി നേതൃത്വം വ്യക്തമാക്കി.
   Published by:user_49
   First published:
   )}