KT Jaleel| മടിയിൽ കനമുള്ളതുകൊണ്ടാണ് വേഷം മാറി അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായത്; കെടി ജലീലിനെതിരെ പികെ ഫിറോസ്
- Published by:Naseeba TC
- news18-malayalam
Last Updated:
കള്ളം ചെയ്തിട്ടില്ലെങ്കിൽ മാധ്യമങ്ങളെ എന്തിനാണ് ഭയക്കുന്നതെന്നും ഫിറോസ്
കോഴിക്കോട്: മന്ത്രി കെടി ജലീലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീൽ എൻഫോഴ്സ്മെന്റിന് മുൻപിൽ ഹാജരായത് തലയിൽ മുണ്ടിട്ടാണെന്ന് പി.കെ.ഫിറോസ് ആരോപിച്ചു.
ഇതുപോലെ ഒരു ഗതികേട് ഒരു മന്ത്രിക്കും ഉണ്ടായിട്ടില്ല. മടിയിൽ കനം ഉള്ളതുകൊണ്ടാണ് വേഷം മാറി അന്വേഷണ ഏജൻസിക്ക് മുൻപിൽ ഹാജരാകേണ്ടി വന്നത്. പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും. അതാണ് ഇപ്പോൾ സംഭവിക്കുന്നത്.
You may also like:ഇഡി ചോദ്യം ചെയ്തത് ഒളിക്കാൻ പരമാവധി ശ്രമിച്ചു; മന്ത്രി തലയിൽ മുണ്ടിട്ടുപോയെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ
നാണമുണ്ടെങ്കിൽ മന്ത്രി സ്ഥാനം രാജിവയ്ക്കണം. ചോദ്യം ചെയ്യലിനെ കുറിച്ച് മാധ്യമങ്ങളിൽ നിന്നും മറച്ചുവെച്ച് മന്ത്രി കള്ളം പറഞ്ഞത് എന്തിനു വേണ്ടിയാണ്. അന്വേഷണത്തെ ഭയക്കുന്നതാണ് ഇതിന് കാരണം. കള്ളം ചെയ്തിട്ടില്ലെങ്കിൽ മാധ്യമങ്ങളെ എന്തിനാണ് ഭയക്കുന്നതെന്നും ഫിറോസ് ന്യൂസ് 18 നോട് പറഞ്ഞു.
advertisement
ഇന്നലെയാണ് കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്. വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തെ ആദ്യമായാണ് കേന്ദ്ര ഏജൻസി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ മന്ത്രിക്ക് ഇഡിയുടെ നോട്ടീസ് കിട്ടിയെന്ന് രണ്ട് ദിവസം മുമ്പ് സ്ഥിരീകരിക്കാത്ത വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അത്തരത്തിലൊരു നോട്ടീസേ കിട്ടിയിട്ടില്ലെന്നായിരുന്നു മന്ത്രി ചോദിച്ചവരോടെല്ലാം പറഞ്ഞത്.
advertisement
അതിന് ശേഷം അതീവ രഹസ്യമായി ചോദ്യം ചെയ്യലിന് എത്തുകയായിരുന്നു. സ്വന്തം ഓഫീസിലുള്ളവർ പോലും അറിയാതിരിക്കാനുള്ള എല്ലാ മുൻകരുതലും എടുത്തു. നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് മന്ത്രി സ്റ്റേറ്റ് കാറിൽ തലസ്ഥാനം വിട്ടത്. ചോദ്യം ചെയ്യലിന് ശേഷം പലരും വിളിച്ചപ്പോഴും ഒന്നും അറിയില്ലെന്ന കാര്യം ആവർത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 12, 2020 1:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KT Jaleel| മടിയിൽ കനമുള്ളതുകൊണ്ടാണ് വേഷം മാറി അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായത്; കെടി ജലീലിനെതിരെ പികെ ഫിറോസ്