സിപിഎം അംഗത്വം പുതുക്കാത്ത ജി സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പി കെ കൃഷ്ണദാസ്
- Published by:Rajesh V
- news18-malayalam
Last Updated:
സുധാകരനായി ബിജെപി വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും ബിജെപിക്ക് ആദരവുള്ള അഴിമതിക്കാരനല്ലാത്ത നേതാവാണ് സുധാകരനെന്നും കൃഷ്ണദാസ് ന്യൂസ് 18 നോട് പറഞ്ഞു
സിപിഎം നേതൃത്വവുമായി പിണങ്ങിയ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ജി സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. സുധാകരനായി ബിജെപി വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് കൃഷ്ണദാസ് ന്യൂസ് 18 നോട് പറഞ്ഞു. ബിജെപിക്ക് ആദരവുള്ള അഴിമതിക്കാരനല്ലാത്ത നേതാവാണ് സുധാകരനെന്നും കൃഷ്ണദാസ് പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർക്ക് ബുദ്ധിമുട്ടായി പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി സുധാകരൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്റെ പ്രതികരണം. ജി സുധാകരൻ ഒരു പരിഗണനയും അർഹിക്കുന്നില്ലെന്ന് എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറയുന്നതിന്റെ വീഡിയോ അടക്കം പങ്കുവെച്ചാണ് സുധാകരന്റെ പോസ്റ്റ്.
ഇതും വായിക്കുക: 'എംവി ഗോവിന്ദന്റെ ശരിയല്ലാത്ത പ്രയോഗവും കളിയാക്കി ചിരിയും; സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ
43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ വന്നു പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ലെന്ന് ജി സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു. 63 വർഷക്കാലത്തെ പാർട്ടി അംഗത്വചരിത്രമുള്ള തനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വർഷക്കാലം നൽകിയിട്ടില്ലെന്നും അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം വീടിനടുത്തുള്ള ഇഎംഎസ് ഹാളിൽ വെച്ച് നടത്തിയപ്പോൾ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദ്ദനവും ബി ഐ ആർ കേസ് ഉൾപ്പെടെ അനുഭവിച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ ആയ തന്നെ ക്ഷണിച്ചില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു.
advertisement
Summary: BJP National Executive Committee member P.K. Krishnadas has officially welcomed veteran leader and former minister G. Sudhakaran to the BJP following his fallout with the CPM leadership. Speaking to News18, Krishnadas stated that the BJP's doors are wide open for Sudhakaran, whom he described as a respected and non-corrupt leader.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 04, 2026 9:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎം അംഗത്വം പുതുക്കാത്ത ജി സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പി കെ കൃഷ്ണദാസ്









