advertisement

'പികെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യൻ'; പിഎംഎ സലാം

Last Updated:

മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യനാകുന്നതും അത് ആവശ്യപ്പെടുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും പിഎംഎ സലാം

News18
News18
പികെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യനാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി  പിഎംഎ സലാം.  ന്യൂസ് 18 കേരളത്തിന്റെ ക്യു 18 എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
കുഞ്ഞാലിക്കുട്ടി സാഹിബ് മുഖ്യമന്ത്രി സ്ഥാനത്തിന്  യോഗ്യനാണോ എന്ന് ചോദിച്ചാൽ യോഗ്യനാണ് എന്നതല്ലാതെ മറ്റൊരു മറുപടിയില്ല. യോഗ്യനാകലും അത് ആവശ്യപ്പെടുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും പിഎംഎ സലാം പറഞ്ഞു
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങളെല്ലാം ചെറുതും വലുതുമായ എല്ലാ എല്ലാ കടകക്ഷികളുമായി പരസ്പരം ആലോചിച്ചാണ് തീരുമാനമെടുക്കുന്നത്. മുന്നണിയിലെ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും നേതാക്കന്മാരുടെ അഭിപ്രായം എന്താണോ അതിനോടൊപ്പം ലീഗ് നിൽക്കും. യുഡിഎഫ് അധികാരത്തിൽ വന്നാൽ കോൺഗ്രസ് ഒറ്റയ്ക്കല്ല മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുന്നത്. ചർച്ച ചെയ്തായിരിക്കും തീരുമാനമെടുക്കുക. കോൺഗ്രസ് അവരുടെ അഭിപ്രായം പറയും. മുസ്ലിംലീഗ് മുസ്ലിം ലീഗിൻറെ അഭിപ്രായം പറയും. എല്ലാ അഭിപ്രായങ്ങളും ക്രോഡീകരിച്ച് ഒരു തീരുമാനത്തിലെത്തും. ആര് മുഖ്യമന്ത്രിയാകും എന്നെല്ലാം ഇപ്പോൾ കണക്കുകൂട്ടാൻ പറ്റില്ലെന്നും പറയാനുള്ളത് ലീഗ് സമയമാകുമ്പോൾ പറയുമെന്നും പിഎംഎ സലാം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പികെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യൻ'; പിഎംഎ സലാം
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement