News18 MalayalamNews18 Malayalam
|
news18
Updated: February 27, 2021, 10:55 PM IST
പി.കെ. കുഞ്ഞാലിക്കുട്ടി
- News18
- Last Updated:
February 27, 2021, 10:55 PM IST
മലപ്പുറം: കറ കളഞ്ഞ മതേതര സ്വഭാവമുള്ള പാർട്ടിയാണ് മുസ്ലിം ലീഗ് എന്നും ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കാൻ മാത്രം ബി ജെ പി വളർന്നിട്ടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി. എൻ ഡി എ മുന്നണിയിലേക്ക് ശോഭ സുരേന്ദ്രൻ മുസ്ലിം ലീഗിനെ ക്ഷണിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് പി കെ കുഞ്ഞാലിക്കുട്ടി ഇങ്ങനെ പറഞ്ഞത്.
മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കാൻ മാത്രം ബി ജെ പി വളർന്നിട്ടില്ല. അതിനു വച്ച വെള്ളം അങ്ങ് വാങ്ങി വച്ചാൽ മതിയെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. മലപ്പുറത്ത് നടന്ന മുസ്ലിം ലീഗിന്റെ സൗഹൃദ സന്ദേശ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബലാത്സംഗ ശ്രമം ചെറുത്ത വിദ്യാർത്ഥിനിയെ നഗ്നയാക്കി തീ കൊളുത്തി; സംഭവത്തിൽ നാലുപേർ അറസ്റ്റിൽ
'കേരളത്തിലെ ഇടതുമുന്നണി ഇപ്പോൾ സംസാരിക്കുന്നത് ബി ജെ പിയുടെ ഭാഷയിലാണ്. അതുകൊണ്ടു തന്നെ ബി ജെ പിക്ക് മുന്നണിയിലേക്ക് ക്ഷണിക്കാൻ നല്ലത് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണ്' - കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യയിൽ ബി ജെ പിയെ നേരിടുന്നതിൽ മുന്നിലുള്ളത് കോൺഗ്രസ് ആണ്. അതുകൊണ്ടു തന്നെ കോൺഗ്രസ് മുന്നണിയിൽ നില കൊള്ളുന്നതിൽ മുസ്ലിം ലീഗിന് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈ സ്വദേശിക്കെതിരെ പരാതിയുമായി മോഡൽ; പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് ബലാത്സംഗം ചെയ്തു
ശനിയാഴ്ച ആണ് ശോഭ സുരേന്ദ്രൻ മുസ്ലിം ലീഗിനെ എൻ ഡി എയിലേക്ക് ക്ഷണിച്ചത്. വർഗീയ നിലപാട് തിരുത്തി മോദിയുടെ നയങ്ങൾ തങ്ങൾക്ക് സ്വീകാര്യമാണെന്ന് പറഞ്ഞാൽ മുസ്ലിം ലീഗിനെയും ഉൾക്കൊള്ളാനുള്ള ദർശനമാണ് ബി ജെ പിയുടേതെന്ന് ആയിരുന്നു ശോഭ സുരേന്ദ്രൻ പറഞ്ഞത്. എന്നാൽ, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശോഭ സുരേന്ദ്രന്റെ നിലപാടിനെ തള്ളി പറഞ്ഞിരുന്നു. അതേസമയം, കുമ്മനം രാജശേഖരൻ ശോഭയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
മരം നടാൻ മുറ്റം കിളയ്ക്കുന്നതിനിടയിൽ കുഴിച്ചിട്ട നിലയിൽ ബാഗ്; തുറന്നു നോക്കിയപ്പോൾ നിറയെ തോക്കുകൾ
ഭാവി കേരളത്തിലെ ഭരണകൂടത്തിന് നേതൃത്വം കൊടുക്കുന്ന പാർട്ടിയുടെ നിലപാടാണ് അത്. നാഷണൽ കോൺഫറൻസുമായി ചേർന്ന് കശ്മീരിൽ ഭരിച്ചിട്ടുണ്ട്. ദേശീയത ഉൾക്കൊണ്ടു കൊണ്ട് ആര് വന്നാലും സ്വീകരിക്കും. മുന്നണി വികസനം സംബന്ധിച്ച് ദേശീയ അധ്യക്ഷൻ ജെ പി നദ്ദ വ്യക്തത തന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് ചേലക്കരയിൽ നൽകിയ സ്വീകരണത്തിൽ ആയിരുന്നു ശോഭ സുരേന്ദ്രന്റെ പരാമർശം.
Published by:
Joys Joy
First published:
February 27, 2021, 10:55 PM IST