'പി ജയരാജന്റെ മകന്റെ കല്യാണത്തിനു പോയത് പറഞ്ഞും ശ്യാമള അപമാനിച്ചു': വെളിപ്പെടുത്തലുമായി സാജന്റെ ഭാര്യ

Last Updated:

'ഞാനീ കസേരയില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് പെര്‍മിറ്റ് കിട്ടില്ലെന്ന് ശ്യാമള സാജനോട് പറഞ്ഞു. പല തവണ പെര്‍മിറ്റ് കിട്ടാതായപ്പോള്‍ വീണ്ടും പി ജയരാജനെ പോയി കണ്ടാലോ എന്നാലോചിച്ചതാണ്. ആ പേര് പറഞ്ഞാണ് പണ്ട് അപമാനിച്ചതെന്ന് ഓര്‍ത്തപ്പോള്‍ വേണ്ടെന്ന് വച്ചു.'

ആന്തൂര്‍: നഗരസഭാ അധ്യക്ഷയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ എം.വി ഗോവിന്ദന്റെ ഭാര്യയുമായ പി.കെ ശ്യാമളയ്‌ക്കെതിരെ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ. പി. ജയരാജന്‍ തങ്ങള്‍ക്കനുകൂലമായി പ്രശ്‌നത്തില്‍ ഇടപെട്ടതാണ് ശ്യാമളയുടെ പകയ്ക്കു കാരണമെന്ന ഗുരുതര ആരോപണമാണ് സാജന്റെ ഭാര്യ ബീന ഉന്നയിച്ചിരിക്കുന്നത്. സി.പി.എം ജില്ലാ നേതൃത്വത്തില്‍ പി. ജയരാജനെതിരെ മറു വിഭാഗം നടത്തുന്ന ചേരിപ്പോര് വ്യക്തമാക്കുന്നതാണ് ബീനയുടെ വെളിപ്പെടുത്തൽ.
ജയരാജന്റെ മകന്റെ കല്യാണത്തിന് പോയ കാര്യം പറഞ്ഞും പി.കെ ശ്യാമള അപമാനിച്ചു. ഞാനീ കസേരയില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് പെര്‍മിറ്റ് കിട്ടില്ലെന്ന് ശ്യാമള സാജനോട് പറഞ്ഞു. പല തവണ പെര്‍മിറ്റ് കിട്ടാതായപ്പോള്‍ വീണ്ടും പി ജയരാജനെ പോയി കണ്ടാലോ എന്നാലോചിച്ചതാണ്. ആ പേര് പറഞ്ഞാണ് പണ്ട് അപമാനിച്ചതെന്ന് ഓര്‍ത്തപ്പോള്‍ വേണ്ടെന്ന് വച്ചു. ഇനിയും ജയരാജനെ കണ്ടാല്‍ അവര്‍ക്ക് പക കൂടും. ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ദ്രോഹിക്കുമെന്ന് സാജേട്ടന്‍ പറഞ്ഞു', സാജന്റെ ഭാര്യ ബീന പറയുന്നു.
advertisement
പെര്‍മിറ്റ് തരാതായപ്പോള്‍ തന്റെ അച്ഛന്‍ ശ്യമളയെ കാണാന്‍ പോയി. എന്നാല്‍ വയസായ അച്ഛനെ പോലും ശ്യാമള അപമാനിച്ചു. ഇതൊക്കെ നിങ്ങളാരാണെന്നായിരുന്നു ശ്യാമളയുടെ പ്രതികരണമെന്നും ബീന പറയുന്നു.
സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രതിരോധത്തിലായതിനു പിന്നാലെ ഇന്ന് തലശ്ശേരി ധര്‍മശാലയില്‍ രാഷ്ട്രീയ വിശദീകരണയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതിനിടെയാണ് സി.പി.എമ്മിലെ ചേരിപ്പോര് വ്യക്തമാക്കുന്ന ആരോപണങ്ങളുമായി സാജന്റെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം പി കെ ശ്യാമളയോട് രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭാ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പി ജയരാജന്റെ മകന്റെ കല്യാണത്തിനു പോയത് പറഞ്ഞും ശ്യാമള അപമാനിച്ചു': വെളിപ്പെടുത്തലുമായി സാജന്റെ ഭാര്യ
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement