'ശബരിമല'യിൽ അമിത് ഷാക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം; കോടതിയിൽ ഹർജി

Last Updated:
ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെ വിമർശിച്ച അമിത് ഷായ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ ഹർജി. ബിഹാർ സീതമർഹിയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സാമൂഹിക പ്രവർത്തകൻ ഥാക്കൂർ ചന്ദൻ സിങ് ആണ് ഹർജി നൽകിയത്.
ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് കണ്ണൂരിൽ അമിത് ഷാ നടത്തിയ പ്രസംഗം ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതും രാജ്യത്തെ ഫെഡറൽ വ്യവസ്ഥയ്ക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടി ആണ് ഹർജി. ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാൻ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗം ആയാണ് അമിത് ഷാ യുടെ പ്രസംഗം എന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
advertisement
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 എ (രാജ്യ ദ്രോഹം) 120 ബി (ക്രിമിനൽ ഗൂഢാലോചന), 295 (ആരാധനാലയങ്ങളെയും, മതങ്ങളെയും അപമാനിക്കൽ) എന്നിവ പ്രകാരം കേസ് എടുക്കണമെന്നാണ് ആവശ്യം. സിംഗിന്റെ ഹർജി നവംബർ ആറിന് പരിഗണിക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സരോജ് കുമാരി തീരുമാനിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല'യിൽ അമിത് ഷാക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം; കോടതിയിൽ ഹർജി
Next Article
advertisement
നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി
നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി
  • നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചു.

  • ജോർജ് കുര്യൻ റെയിൽവേ സ്റ്റേഷൻ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു.

  • അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയിൽ വിമാനത്താവളത്തിന് സമീപമായിരിക്കും പുതിയ റെയിൽവേ സ്റ്റേഷൻ.

View All
advertisement