തിരിച്ചടിച്ച് ഇന്ത്യ; പാക് സൈന്യത്തിന്റെ ഭരണനിര്‍വഹണ ആസ്ഥാനങ്ങള്‍ ആക്രമിച്ചു
Last Updated:
ജമ്മു: പൂഞ്ഛിലും ഝല്ലാസിലും ഷെല്ലാക്രമണം നടത്തിയതിന് പാകിസ്താനെതിരേ ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം. നിയന്ത്രണരേഖയ്ക്കുസമീപം പാക് അധീന കശ്മീരിലുള്ള പാക് സൈന്യത്തിന്റെ ഭരണനിര്‍വഹണ ആസ്ഥാനങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഖോയ്‌റാട്ട, സമാനി മേഖലകളിലെ സൈനികകേന്ദ്രങ്ങളിലായിരുന്നു ആക്രമണം. പാക് അധീന കശ്മീരിലെ മൂന്ന് ഭീകര താവളങ്ങളും സൈന്യം തകർത്തു.
#WATCH: Pakistan army administrative HQ targeted along LoC near Poonch by Indian Army in retaliation to Pakistan’s mortar shelling of Poonch and Jhallas on October 23 pic.twitter.com/o0C6UJQqcr
— ANI (@ANI) October 29, 2018
advertisement
ഒക്ടോബര്‍ 23ന് പൂഞ്ഛിലെ ബ്രിഗേഡ് ആസ്ഥാനത്തിനും സൈനികര്‍ക്കും നേരെ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനു ശക്തമായ മറുപടിയാണ് ഇതിലൂടെ ഇന്ത്യ നല്‍കിയതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആക്രമണത്തിനുശേഷം ഇതിന്റെ പുക പുറത്തുവരുന്നതായി അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് കാണാമെന്നും അവര്‍ പറഞ്ഞു. അതിര്‍ത്തിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പറഞ്ഞത്.
advertisement
നിരന്തരമായി പാക് സൈന്യം പ്രകോപിപ്പിച്ചിട്ടും ഇന്ത്യന്‍ സൈന്യം പരമാവധി സംയമനം പാലിക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. പാക് അധീന കശ്മീരിലെ ജനവാസ പ്രദേശങ്ങളെ തിരിച്ചടി നടത്തിയപ്പോള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 30, 2018 7:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തിരിച്ചടിച്ച് ഇന്ത്യ; പാക് സൈന്യത്തിന്റെ ഭരണനിര്‍വഹണ ആസ്ഥാനങ്ങള്‍ ആക്രമിച്ചു


