ഞാൻ പോകുന്നെന്ന് ആത്മഹത്യാ കുറിപ്പ് ; മരണത്തിനു മുൻപ് ജന്മദിനാഘോഷം; പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണകാരണം തേടി പൊലീസ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നെഹിസ്യ വെള്ളിയാഴ്ച കൂട്ടുകാരെ വിളിച്ചു വരുത്തി ജൻമദിനം ആഘോഷിച്ചിരുന്നു.
കൊച്ചി: രണ്ടു വരി കുറിപ്പെഴുതി വച്ചശേഷം പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാരണം അന്വേഷിച്ച് പൊലീസ്. മരട് മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റെ മകൾ നെഹിസ്യ എന്ന പ്ലസ് ടു വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്തത്. ‘ഞാൻ പോകുന്നു’ എന്ന കുറിപ്പെഴുതിവച്ചാണ് നെഹിസ്യ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. മരട് ഗ്രിഗോറിയൻ സ്കൂളിലെ വിദ്യാർഥിനിയാണ് നെഹിസ്യ വെള്ളിയാഴ്ച കൂട്ടുകാരെ വിളിച്ചു വരുത്തി ജൻമദിനം ആഘോഷിച്ചിരുന്നു. ഇതിനു പിന്നാലെയുണ്ടായ മരണം സഹപാഠികളെയും ഞെട്ടിച്ചു.
ഏഴുമണിക്ക് എഴുന്നേൽക്കാറുള്ള മകൾ ഒമ്പതു മണിയായിട്ടും പുറത്തു വരാഞ്ഞതോടെ മാതാപിതാക്കൾ വാതിൽക്കൽ മുട്ടിവിളിച്ചു. തുറക്കാതെ വന്നതോടെ അയൽവാസിയെ കൂട്ടി വാതിൽ ചവിട്ടി തുറക്കുകയായിരുന്നു. അകത്തുനിന്നു പൂട്ടിയ മുറിയിൽ മരിച്ച നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവം അറിയിച്ചതിനെ തുടർന്ന് മരട് പൊലീസും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വീടിന്റെ മുകളിലെ നിലയിലായിരുന്നു നെഹിസ്യയുടെ കിടപ്പു മുറി.
വിദ്യാർഥിനി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അപൂർവമായി ചിലരെങ്കിലും ഈ രീതി മരണത്തിന് തിരഞ്ഞെടുക്കാറുണ്ടെന്ന് വിദഗ്ധരിൽ നിന്നു മനസിലാക്കാനായെന്നും പൊലീസ് പറയുന്നു. നേരത്തെ സമാന രീതിയിൽ മൂന്നു പേരെങ്കിലും മരിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകമെന്നു സംശയിക്കത്തക്ക നിലയിൽ മുറിയിൽ ഒന്നുമില്ലെന്നും ആരും പുറത്തേയ്ക്ക് രക്ഷപെട്ടതിന്റെ ലക്ഷണങ്ങളില്ലെന്നും പൊലീസ് പറയുന്നു.
advertisement
മരണം നടന്ന ദിവസം വീട്ടിൽ കുട്ടിയുടെ പിതാവും സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്. മാതാവ് ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ക്ലാസ് പരീക്ഷയിൽ മൂന്നു വിഷയത്തിൽ മാർക്കു കുറഞ്ഞു പോയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രഥമിക നിഗമനം. ആത്മഹത്യ കുറിപ്പ് പരിശോധിച്ച പൊലീസ് എന്തെങ്കിലും അസ്വഭാവികത ഉണ്ടോ എന്നറിയാൻ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 15, 2021 4:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഞാൻ പോകുന്നെന്ന് ആത്മഹത്യാ കുറിപ്പ് ; മരണത്തിനു മുൻപ് ജന്മദിനാഘോഷം; പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണകാരണം തേടി പൊലീസ്


