പ്രധാനമന്ത്രി നാളെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തും; തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പൊതുസമ്മേളനവും ഗുരുവായൂരില്‍
Last Updated:
കദളിക്കുല, മഞ്ഞപ്പട്ട്, ഉരുളി നിറയെ നറുനെയ് എന്നിവ പ്രധാനമന്ത്രി ക്ഷേത്രത്തില്‍ സമര്‍പ്പിക്കും. താമരപ്പൂവു കൊണ്ട് പ്രധാനമന്ത്രിക്ക് തുലാഭാരവും നടത്തുന്നുണ്ട്.
തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം നേടി രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദി നാളെ ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ക്ഷേത്ര ദര്‍ശനത്തിനായി വെള്ളിയാഴ്ച അര്‍ധരാത്രിയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും ശനിയാഴ്ച രാവിലെ 9.45ന് ഹെലികോപ്ടറില്‍ അരിയന്നൂരിലെ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെത്തും. 10ന് കാറിൽ ദേവസ്വം ബോര്‍ഡിന്റെ ശ്രീവത്സം ഗെസ്റ്റ്ഹൗസിലെത്തുന്ന പ്രധാനമന്ത്രി 10.10ന് ക്ഷേത്രത്തിലെത്തും.
കിഴക്കേ ഗോപുരത്തിനു മുന്നില്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. കദളിക്കുല, മഞ്ഞപ്പട്ട്, ഉരുളി നിറയെ നറുനെയ് എന്നിവ പ്രധാനമന്ത്രി ക്ഷേത്രത്തില്‍ സമര്‍പ്പിക്കും. താമരപ്പൂവു കൊണ്ട് പ്രധാനമന്ത്രിക്ക് തുലാഭാരവും നടത്തും.
ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിക്കുന്ന പ്രധാനമന്ത്രി കിഴക്കേ ഗോപുര കവാടത്തിലൂടെ ശ്രീവത്സം ഗെസ്റ്റ്ഹൗസിലെത്തി വിശ്രമിക്കും. തുടര്‍ന്ന് 11.30-ന് ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുപരിപാടിയ്‌ക്കെത്തും. രണ്ടാം തവണ അധികാരത്തില്‍ എത്തിയതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടിയാണ് ഗുരുവായൂരില്‍ നടക്കുന്നത്. 'അഭിനന്ദന്‍ സമ്മേളനം' എന്ന പേരില്‍ ബി.ജെ.പി സംസ്ഥാന ഘടകമാണ് പരിപാടി സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് 12.15ന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ നിന്നും ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് മടങ്ങും.
advertisement
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ശനിയാഴ്ച രാവിലെ 7 മുതല്‍ 12.30 വരെ ചൂണ്ടല്‍ ഗുരുവായൂര്‍ റോഡിലും പടിഞ്ഞാറെനട മമ്മിയൂര്‍ റോഡിലും വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഗുരുവായൂര്‍ എത്തേണ്ട വാഹനങ്ങള്‍ കുന്നംകുളം വഴിയോ, പാവറട്ടി പഞ്ചാരമുക്ക് വഴിയോ പോകണം. ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ പൊതുപരിപാടിക്കെത്തുന്ന വാഹനങ്ങള്‍ മമ്മിയൂരില്‍ ആളെ ഇറക്കി ചാവക്കാട് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലോ, ആനക്കോട്ട റോഡിലോ പാര്‍ക്ക് ചെയ്യണം.
Also Read 'വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെ പ്രതിനിധി'; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ മണ്ഡലത്തില്‍
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 07, 2019 8:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രധാനമന്ത്രി നാളെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തും; തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പൊതുസമ്മേളനവും ഗുരുവായൂരില്‍


