ശബരിമല വിഷയത്തിൽ വിശ്വാസികളെ സർക്കാർ വഞ്ചിച്ചെന്ന് പ്രധാനമന്ത്രി

Last Updated:
കൊല്ലം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിന് പ്രധാനമന്ത്രിയുടെ രൂക്ഷ വിമർശനം. വിശ്വാസികളെ ഇടത് സർക്കാർ വഞ്ചിച്ചെന്നും സംസ്ഥാന സർക്കാർ നാണംകെട്ട പണി കാണിച്ചുവെന്നും ചരിത്രം രേഖപ്പെടുത്തുമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫും വിശ്വാസികളെ വഞ്ചിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു. അതേസമയം ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കുന്ന കാര്യം പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചില്ല.
ഇടതു സര്‍ക്കാരിന്‍റേത് വിശ്വാസികളെ വഞ്ചിച്ച നാണം കെട്ട നിലപാടാണ്. ത്രിപുരയില്‍ സംഭവിച്ചത് കേരളത്തിലും ഉണ്ടാകും. സംവരണബില്ലിനെ എതിര്‍ത്ത മുസ്ലിം ലീഗിനെയും പേരെടുത്തു പറഞ്ഞ് കൊല്ലത്ത് ചേർന്ന എൻഡിഎ യോഗത്തിൽ പ്രധാനമന്ത്രി വിമര്‍ശിച്ചു. ചരിത്രത്തില്‍ ഒരു സര്‍ക്കാരും ജനതയോട് ഇത്രയും വഞ്ചന കാണിച്ചിട്ടില്ല. വിശ്വാസികള്‍ ഇതിന് മറുപടി നല്‍കും. ശബരിമല നിലപാടില്‍ ചാഞ്ചാടിക്കളിച്ച യുഡിഎഫും വിശ്വാസികളെ വഞ്ചിച്ചു.
advertisement
മുത്തലാഖ് ബില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ളതായിരുന്നു. അതിനെ എതിര്‍ത്തത് ആരൊക്കെയെന്ന് എല്ലാവര്‍ക്കും അറിയാം. എല്‍ഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. അഴിമതിയിലും വര്‍ഗീയത വളര്‍ത്തുന്നതിലും ഇരുമുന്നണികളും മല്‍സരിക്കുകയാണ്. കേരളത്തിലും ത്രിപുര ആവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊല്ലത്ത് ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള, എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരും പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല വിഷയത്തിൽ വിശ്വാസികളെ സർക്കാർ വഞ്ചിച്ചെന്ന് പ്രധാനമന്ത്രി
Next Article
advertisement
അമയ് മനോജിന്റെ തകർപ്പൻ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി 
അമയ് മനോജിന്റെ തകർപ്പൻ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി 
  • അമയ് മനോജിന്റെ സെഞ്ചുറി കേരളത്തെ ഇന്നിങ്സ് തോൽവിയിൽ നിന്ന് രക്ഷപ്പെടുത്തി, 129 റൺസ് നേടി.

  • പഞ്ചാബ് 38 റൺസ് വിജയലക്ഷ്യം 9 വിക്കറ്റുകൾ ബാക്കി നിൽക്കെ അനായാസം നേടി, കേരളത്തിന് തോൽവി.

  • ഹൃഷികേശും അമയ് മനോജും ചേർന്ന് 118 റൺസ് കൂട്ടിച്ചേർത്തു, കേരളത്തിന്റെ രണ്ടാം ഇന്നിങ്സിൽ.

View All
advertisement