advertisement

പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ, നാലിന് തിരുവനന്തപുരത്തെത്തും

Last Updated:

ഏപ്രിൽ നാലിന് തിരുവനന്തപുരത്തും തിരുവല്ലയിലും നടക്കുന്ന പൊതുപരിപാടിയിൽ മോദി പങ്കെടുക്കും.

News18
News18
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തും. ഏപ്രിൽ നാലിന് തിരുവനന്തപുരത്തും തിരുവല്ലയിലും നടക്കുന്ന പൊതുപരിപാടിയിൽ മോദി പങ്കെടുക്കും.
തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം റോഡ് ഷോ നടത്തും. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ‌യാണ് റോഡ്ഷോ കടന്നുപോകുന്നത്. ഉച്ചയ്ക്ക് 1.30-ന് തിരുവല്ല പബ്ലിക് സ്റ്റേ‍ഡിയത്തിലെ പൊതുപരിപാടിയിൽ പങ്കെടുക്കും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തകർക്ക് വോട്ടഭ്യർത്ഥിക്കുന്നതിനാണ് മോദി എത്തുന്നത്.
നേരത്തെ, കോട്ടയം പാലായിലും പ്രചരണ പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാൽ പൊതുയോ​ഗത്തിന് സൗകര്യമൊരുക്കാൻ അനുയോജ്യമായ മൈതാനം ലഭ്യമല്ലാത്തതിനാലാണ് സന്ദർശനം ഒഴിവാക്കിയത്.
ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. മാർച്ച് 29-ന് പാലക്കാട് നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തുടർന്ന് തൃശൂരിലെ സ്വരാജ് റൗണ്ടിൽ നടന്ന റോഡ്ഷോയിലും അദ്ദേഹം പങ്കെടുത്തിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ, നാലിന് തിരുവനന്തപുരത്തെത്തും
Next Article
advertisement
ഇറാനിൽ ഭരണമാറ്റം? പരമോന്നത നേതാവ് മുജ്തബ ഖമനയി കാണാമറയത്ത്; റെവല്യൂഷണറി ഗാർഡ്സ് ഭരണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
ഇറാനിൽ ഭരണമാറ്റം? പരമോന്നത നേതാവ് മുജ്തബ ഖമനയി കാണാമറയത്ത്; IRGC ഭരണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
  • ഇറാനിൽ IRGC ഭരണചക്രങ്ങൾ ഏറ്റെടുത്തതോടെ പ്രസിഡന്റ് പെസെഷ്കിയാൻ രാഷ്ട്രീയമായി തളച്ചു

  • പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി കാണാമറയത്ത്, IRGC സൈനിക കൗൺസിൽ തീരുമാനങ്ങൾ എടുക്കുന്നു

  • ഹിസ്ബുള്ളയുടെ കമാൻഡ് സിസ്റ്റം പുനഃക്രമീകരിക്കാനും പരിശീലനം നൽകാനും IRGC സജീവമായി ഇടപെടുന്നു

View All
advertisement