advertisement

ഇറാനിൽ ഭരണമാറ്റം? പരമോന്നത നേതാവ് മുജ്തബ ഖമനയി കാണാമറയത്ത്; റെവല്യൂഷണറി ഗാർഡ്സ് ഭരണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

Last Updated:

പ്രസിഡന്റ് പെസെഷ്കിയാൻ എടുക്കുന്ന തീരുമാനങ്ങളും നിയമനങ്ങളും IRGC തടയുന്നതായാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ച പുതിയ ഇന്റലിജൻസ് മന്ത്രിയെ നിയമിക്കാനുള്ള പ്രസിഡന്റിന്റെ നീക്കം IRGC ചീഫ് കമാൻഡർ അഹമ്മദ് വാഹിദി ഇടപെട്ട് പരാജയപ്പെടുത്തി

(Photo: AFP)
(Photo: AFP)
ഇറാനിലെ പരമാധികാര ശക്തിയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) രാജ്യത്തിന്റെ സുപ്രധാന ഭരണചക്രങ്ങൾ ഏറ്റെടുത്തതായും, ഇതിനെത്തുടർന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ രാഷ്ട്രീയമായി തളയ്ക്കപ്പെട്ടതായും റിപ്പോർട്ടുകൾ. യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ സിവിൽ ഭരണകൂടത്തെ നോക്കുകുത്തിയാക്കി സൈന്യം അധികാരം പിടിച്ചെടുക്കുന്നതായാണ് 'ഇറാൻ ഇന്റർനാഷണൽ'റിപ്പോർട്ട് ചെയ്യുന്നത്.
പ്രസിഡന്റ് പെസെഷ്കിയാൻ എടുക്കുന്ന തീരുമാനങ്ങളും നിയമനങ്ങളും IRGC തടയുന്നതായാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ച പുതിയ ഇന്റലിജൻസ് മന്ത്രിയെ നിയമിക്കാനുള്ള പ്രസിഡന്റിന്റെ നീക്കം IRGC ചീഫ് കമാൻഡർ അഹമ്മദ് വാഹിദി ഇടപെട്ട് പരാജയപ്പെടുത്തി. യുദ്ധകാലത്ത് സുപ്രധാന പദവികൾ സൈന്യത്തിന്റെ മേൽനോട്ടത്തിൽ തന്നെയായിരിക്കണമെന്നാണ് ഇവരുടെ നിലപാട്.
മുജ്തബ ഖമനയിയുടെ അസാന്നിധ്യം
ഫെബ്രുവരി 28-ന് നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയുടെ മകൻ മുജ്തബ ഖമനയിയാണ് പുതിയ നേതാവായി പ്രഖ്യാപിക്കപ്പെട്ടതെങ്കിലും അദ്ദേഹം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ചില രേഖാമൂലമുള്ള പ്രസ്താവനകൾ മാത്രമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് വന്നിട്ടുള്ളത്. ആക്രമണത്തിൽ പരിക്കേറ്റ അദ്ദേഹം ചികിത്സയിലാണെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും മുജ്തബ എവിടെയാണെന്ന കാര്യത്തിൽ വലിയ നിഗൂഢത തുടരുകയാണ്.
advertisement
സീനിയർ IRGC ഓഫീസർമാർ അടങ്ങുന്ന ഒരു കൗൺസിലാണ് ഇപ്പോൾ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നത്. സുപ്രീം ലീഡറുടെ ഓഫീസിലേക്കുള്ള പ്രവേശനം ഇവർ നിയന്ത്രിക്കുന്നതിനാൽ, ഗവൺമെന്റിന്റെ ഔദ്യോഗിക വിവരങ്ങൾ പോലും ഖമനയിലേക്ക് എത്തുന്നില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പരമ്പരാഗതമായ ഭരണരീതി മാറി അധികാരം പൂർണമായും സൈന്യത്തിന്റെ കയ്യിൽ എത്തുന്നത് രാജ്യത്തെ ദുർബലപ്പെടുത്തുമെന്ന് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥനായ അലി അസ്ഗർ ഹെജാസി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ സൈന്യവുമായി അടുത്ത ബന്ധമുള്ളവർ ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്.
advertisement
ഇറാനിലെ ആഭ്യന്തര കാര്യങ്ങൾ കൂടാതെ, ലബനനിലെ ഹിസ്ബുള്ളയെ വീണ്ടും സജ്ജമാക്കുന്നതിലും IRGC സജീവമാണ്. ഹസൻ നസറള്ളയുടെ കൊലപാതകത്തിന് ശേഷം തകർന്ന ‌ഹിസ്ബുള്ളയുടെ കമാൻഡ് സിസ്റ്റം പുനഃക്രമീകരിക്കാനും അവർക്ക് പരിശീലനം നൽകാനും IRGC ഉദ്യോഗസ്ഥർ നേരിട്ട് ഇടപെടുന്നുണ്ട്.
Summary: A significant power shift is reportedly underway in Tehran, with the Islamic Revolutionary Guard Corps (IRGC) consolidating control over state functions and leaving President Masoud Pezeshkian in a "political deadlock." This internal crisis coincides with ongoing wartime pressures and the mysterious public absence of the new Supreme Leader.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാനിൽ ഭരണമാറ്റം? പരമോന്നത നേതാവ് മുജ്തബ ഖമനയി കാണാമറയത്ത്; റെവല്യൂഷണറി ഗാർഡ്സ് ഭരണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
Next Article
advertisement
ഇറാനിൽ ഭരണമാറ്റം? പരമോന്നത നേതാവ് മുജ്തബ ഖമനയി കാണാമറയത്ത്; റെവല്യൂഷണറി ഗാർഡ്സ് ഭരണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
ഇറാനിൽ ഭരണമാറ്റം? പരമോന്നത നേതാവ് മുജ്തബ ഖമനയി കാണാമറയത്ത്; IRGC ഭരണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
  • ഇറാനിൽ IRGC ഭരണചക്രങ്ങൾ ഏറ്റെടുത്തതോടെ പ്രസിഡന്റ് പെസെഷ്കിയാൻ രാഷ്ട്രീയമായി തളച്ചു

  • പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി കാണാമറയത്ത്, IRGC സൈനിക കൗൺസിൽ തീരുമാനങ്ങൾ എടുക്കുന്നു

  • ഹിസ്ബുള്ളയുടെ കമാൻഡ് സിസ്റ്റം പുനഃക്രമീകരിക്കാനും പരിശീലനം നൽകാനും IRGC സജീവമായി ഇടപെടുന്നു

View All
advertisement