advertisement

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

Last Updated:

ഓടുമേഞ്ഞ കെട്ടിടത്തിന് മുകളില്‍ ഫാനിരിക്കുന്ന ചുമരിലേക്കാണ് അധികൃതര്‍ പ്രതിയെ കയറ്റിവിട്ടത്

ശ്രീരാജ്
ശ്രീരാജ്
തൃശൂർ: ചാവക്കാട് സബ് ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതിയെ മണിക്കൂറുകള്‍ക്കകം ഗുരുവായൂര്‍ പോലീസ് പിടികൂടി. മലപ്പുറം എടക്കര പലേമാട് പുതിയത്ത് ശ്രീരാജ് (22) എന്ന റിമാന്‍ഡ് പ്രതിയാണ് ജയില്‍ ചാടിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
ജയിലിലെ കേടായ എക്സോസ്റ്റ് ഫാന്‍ നന്നാക്കുന്നതിന് ഇയാളെ സെല്ലിന് പുറത്തിറക്കിയിരുന്നു. ഓടുമേഞ്ഞ കെട്ടിടത്തിന് മുകളില്‍ ഫാനിരിക്കുന്ന ചുമരിലേക്കാണ് അധികൃതര്‍ പ്രതിയെ കയറ്റിവിട്ടത്. കെട്ടിടത്തിന് മുകളിലേക്ക് കയറിയ പ്രതിയെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് ജയില്‍ അധികൃതര്‍ ഇയാള്‍ രക്ഷപ്പെട്ട വിവരം അറിയുന്നത്.
കെട്ടിടത്തിന് മുകളിലേക്ക് കയറിയ പ്രതി ഓടുമേഞ്ഞ മേല്‍ക്കൂരയിലേക്ക് കയറുകയും തുടര്‍ന്ന് സമീപത്തുളള മരത്തിലേക്ക് കയറി സമീപത്തെ സബ് രജിസ്ട്രാര്‍ വളപ്പിലേക്ക് കടക്കുകയുമായിരുന്നുവെന്നാണ് കരുതുന്നത്. ഉടന്‍ തന്നെ പ്രതിയ്ക്കായുളള അന്വേഷണം ഊർജിതമാക്കി.
advertisement
തുടര്‍ന്ന് പത്തുമണിയോടെ പ്രതിയെ ഗുരുവായൂര്‍ പോലീസ് പിടികൂടുകയായിരുന്നു. പാവറട്ടി പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസില്‍ പ്രതിയായി റിമാന്‍ഡിലായ ആളാണ് ശ്രീരാജ്. ഇയാളെ ജയിലിലെത്തിച്ച് അധികദിവസമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
Summary: A 22-year-old remand prisoner, who made a daring escape from the Chavakkad Sub-Jail in Thrissur, was apprehended by the Guruvayur police within hours of the incident. The accused, identified as Sreeraj from Malappuram, was recently remanded in a POCSO case registered at the Pavaratty police station. On Monday evening, jail authorities let him out of his cell to help repair a faulty exhaust fan located high on a wall.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി
Next Article
advertisement
ഇറാനെ ആക്രമിക്കുന്നതിന് മുൻപ് പ്രതിരോധ ഫണ്ടുകളിൽ നിക്ഷേപിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി ഇടനിലക്കാർ വഴി ശ്രമിച്ചുവെന്ന് ആരോപണം
ഇറാനെ ആക്രമിക്കുന്നതിന് മുൻപ് പ്രതിരോധ ഫണ്ടുകളിൽ നിക്ഷേപിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി ശ്രമിച്ചുവെന്ന് ആരോപണം
  • ഇറാനെതിരായ സൈനിക നീക്കത്തിന് മുൻപ് യുഎസ് പ്രതിരോധ സെക്രട്ടറി നിക്ഷേപം പരിശോധിച്ചു

  • മോർഗൻ സ്റ്റാൻലി ബ്രോക്കർ ബ്ലാക്ക്‌റോക്ക് ഡിഫൻസ് ഫണ്ടിൽ ദശലക്ഷങ്ങൾ നിക്ഷേപിക്കാൻ ശ്രമിച്ചു

  • പെന്റഗൺ വക്താവ് ആരോപണങ്ങൾ നിഷേധിച്ചെങ്കിലും റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴിമാറുന്നു

View All
advertisement