കൊച്ചി: തൃക്കാക്കരയിലെ (Thrikkakara) കൊടുമ്പിരി കൊണ്ട യു.ഡി.എഫ്. കൊട്ടിക്കലാശത്തിലും നിറസാന്നിധ്യമായി പി.ടി. തോമസിന്റെ ഓര്‍മ്മകള്‍. 'ഇല്ലായില്ല മരിക്കുന്നില്ല... പി.ടി. തോമസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ..' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രവര്‍ത്തകരുടെ വന്‍ സഞ്ചയമാണ് കലാശക്കൊട്ട് നടന്ന പാലാരിവട്ടത്തേക്ക് ഒഴുകിയെത്തിയത്. പി.ടിയും തൃക്കാക്കരയും തമ്മിലുള്ള ഊഷ്മള ബന്ധം പ്രചാരണത്തിലുടനീളം പ്രകടമായിരുന്നു.
സ്ഥാനാര്‍ഥിയുടെ തുറന്ന വാഹനത്തിന് സമീപം പി.ടിയുടെ കൂറ്റന്‍ കട്ടൗട്ട് പ്രവര്‍ത്തകര്‍ കൊണ്ടുവന്നപ്പോള്‍ ആ കട്ടൗട്ടില്‍ ഷാളണിയച്ച സ്ഥാനാര്‍ത്ഥി ഉമ തോമസ് വികാരാധീനയായി. വാഹനത്തില്‍ ഉമയ്ക്കൊപ്പമുണ്ടായിരുന്ന റോജി എം. ജോണ്‍ എം.എല്‍.എയും ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസും ആശ്വസിപ്പിച്ചു. പിന്നീട് കഴുത്തിലുണ്ടായിരുന്ന ഷാളുകൊണ്ട് കണ്ണുനീര്‍ തുടച്ച ശേഷമാണ് ഉമ തോമസ് കൈകളുയര്‍ത്തി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്.
പരസ്യപ്രചരണത്തിൻ്റെ അവസാന ദിനത്തിൽ രാവിലെ വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥനകളോടെയാണ് സ്ഥാനാര്‍ഥി പ്രചാരണം ആരംഭിച്ചത്. തുടര്‍ന്ന് വൈകുന്നേരം നടന്ന പാലാരിവട്ടത്തെ കൊട്ടിക്കലാശത്തിലും പ്രവര്‍ത്തകര്‍ക്കൊപ്പം നിറഞ്ഞ ആവേശത്തോടെ ഉമാ തോമസ് പങ്കെടുത്തു. മുഴുവന്‍ മണ്ഡലങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍ ആവേശഭരിതമാക്കിയാണ് മുന്നേറിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ നയിച്ച ഇരുചക്രവാഹന റാലിയുടെ അകമ്പടിയോടെയാണ് ഉമാ തോമസിൻ്റെ കൊട്ടിക്കലാശത്തിന് തുടക്കമായത്. കാക്കനാട് ഫുട്ബോൾ മൈതാനത്തു നിന്നും ആരംഭിച്ച ഇരുചക്ര വാഹന റാലി വൈറ്റില, കടവന്തറ, കലൂർ വഴിയാണ് പാലാരിവട്ടത്ത് എത്തിചേർന്നത്. ബൈക്ക് റാലിക്ക് അകമ്പടിയായി തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തതാണ് കലാശക്കൊട്ട് നടക്കുന്ന പാലാരിവട്ടത്തേക്ക് ഉമാ തോമസ് എത്തിയത്.
റാലി പാലാരിവട്ടത്ത് എത്തുമ്പോൾ തോമസിനൊപ്പം തുറന്ന വാഹനത്തിൽ സിനിമാതാരം രമേശ് പിഷാരടി, ഡി.സി.സി. പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, എം.എൽ.എമാരായ റോജി എം. ജോൺ, അൻവർ സാദത്ത് എന്നിവരും അണിചേർന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും അടക്കമുള്ള പ്രമുഖ യു.ഡി.എഫ്. നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് യു.ഡി.എഫ്. നടത്തിയിരുന്നത്.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസന്‍ തുടങ്ങിയ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളും ജില്ലയില്‍ നിന്നുള്ള എം.പിമാരായ ബെന്നി ബെഹ്നാനും ഹൈബി ഈഡനും അടക്കമുള്ള മുഴുവന്‍ എംപിമാരും എംഎല്‍എമാരും ഓരോ വീടുകള്‍ തോറും കയറി പ്രചാരണം ശക്തമാക്കിയതോടെ കൂടുതല്‍ ആവേശത്തിലേക്ക് തിരഞ്ഞെടുപ്പ് രംഗം മാറി. സ്ഥാനാര്‍ഥി പര്യടനത്തിലും വിവിധ മേഖലകളില്‍ പ്രമുഖ നേതാക്കള്‍ ഉമാ തോമസിനൊപ്പം പങ്കെടുത്തു.
അവസാന ലാപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ കൂടി എത്തിയതോടെ ആവേശവും ആത്മവിശ്വാസം ഇരട്ടിയായി. ഗുജറാത്ത് എം.എല്‍.എ. ജിഗ്‌നേഷ് മേവാനി നടത്തിയ വാര്‍ത്താസമ്മേളനം ഇടതു ക്യാമ്പിന് ഒരു വെല്ലുവിളിയായി മാറുകയും ചെയ്‌തു.
Here are a few glimpses of the launch of "Pink Campaign" in Thrikkakara of Kerala yesterday. I feel grateful to be a part of this empowering initiative that will strengthen women's voice. #pinkrevolution2022pic.twitter.com/kWfNwDDYoU
Summary: Vignettes from the culmination of election campaign for Uma Thomas
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.