നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭര്‍ത്താവിന്റെ പണവും സ്വര്‍ണ്ണവും കൈക്കലാക്കി മുങ്ങി; യുവതിയും ഗുണ്ടാനേതാവും പിടിയില്‍

  ഭര്‍ത്താവിന്റെ പണവും സ്വര്‍ണ്ണവും കൈക്കലാക്കി മുങ്ങി; യുവതിയും ഗുണ്ടാനേതാവും പിടിയില്‍

  ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തവെയാണ് യുവതി കാമുകനോടൊപ്പം പിടിയിലായത്

  • Share this:
   തൃശ്ശൂര്‍: മക്കളെ ഉപേക്ഷിച്ച് (abandoning) കാമുകനൊപ്പം ഒളിച്ചോടിയ (eloped) യുവതിയെ പൊലീസ് അറസ്റ്റ് (police arrest) ചെയ്തു. അന്തിക്കാട് സ്വദേശിയായ പ്രവാസി യുവാവിന്റെ ഭാര്യയാണ് ഭര്‍ത്താവിന്റെ സ്വര്‍ണ്ണവും പണവും കൈക്കലാക്കി ഗുണ്ടാനേതാവായ കാമുകനൊപ്പം സ്ഥലം വിട്ടത്. അന്തിക്കാടാണ്‌ സംഭവം.

   സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ ആലപ്പുഴ മായിത്തറ അരുണിനൊപ്പമാണ് (ഡോണ്‍ അരുണ്‍ -33) പഴുവില്‍ സ്വദേശിനിയായ യുവതി ഒളിച്ചോടിയത്. ഭര്‍ത്താവിന്റെ പക്കലുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയും ലോക്കറില്‍ സൂക്ഷിച്ചിരുന്ന 40 പവനോളം സ്വര്‍ണവും കൈക്കലാക്കിയാണ് യുവതി കാമുകനോടൊപ്പം ഒളിച്ചോടിയത്.

   ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തവെയാണ് ഒളിച്ചോടിയ യുവതിയും കാമുകനോടൊപ്പം പിടിയിലായത്. അരുണിനെതിരേ പാലക്കാട് ,ആലപ്പുഴ, ചേര്‍ത്തല, മലപ്പുറം എന്നിവിടങ്ങളില്‍ നിരവധി കേസുകളുണ്ടെന്നും അന്തിക്കാട് പൊലീസ് അറിയിച്ചു.

   അന്തിക്കാട് എസ്.ഐ കെ.എച്ച്. റെനീഷിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. എം.കെ. അസീസ്, സി.പി.ഒ.മാരായ അജിത്, ഷാനവാസ്, എസ്.സി.പി.ഒ. രാജി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

   ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ യുവതി വീട്ടില്‍ തൂങ്ങി മരിച്ചു; നീതി ലഭിച്ചില്ലെന്ന് കുറിപ്പ്

   ആലുവ: ആലുവയ്ക്കടുത്ത്(Aluva) എടയപ്പുറത്ത് യുവതിയെ തൂങ്ങി മരിച്ചനിലയില്‍(Suicide) കണ്ടെത്തി. മൊര്‍ഫിയ പര്‍വീനാണ്(23) മരിച്ചത്. ആത്മഹത്യാക്കുറിപ്പ്(Suicide Note) കണ്ടെത്തിയിട്ടുണ്ട്. എല്‍എല്‍ബിയ്ക്ക് പഠിക്കുകയായിരുന്നു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കാനായി യുവതി ഇന്നലെ ആലുവ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. തിരികെ വീട്ടിലെത്തിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

   പരാതി നല്‍കി വീട്ടിലെത്തിയ മൊഫിയ ഏറെ നേരം കതകടച്ചിരിക്കുകയായിരുന്നു. പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

   അതേസമയം സിഐക്കും ഭര്‍ത്താവിന്റെ കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഭര്‍ത്താവിനെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിനിടെ സിഐ തന്നെ ചീത്ത വിളിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ മോഫിയ എഴുതിയിട്ടുള്ളത്. ചര്‍ച്ചക്കിടെ ഭര്‍ത്താവിനോട് മോശമായി പെരുമാറിയപ്പോള്‍ വഴക്കുപറയുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രതികരണം.

   Also Read-Suicide | യുവാവിനെ ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

   മൊഫിയയും ഭര്‍തൃ വീട്ടുകാരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ഭര്‍ത്താവിനെ അടിച്ചതായും പോലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ സ്റ്റേഷനില്‍ വെച്ച് ഇത്തരം കാര്യങ്ങള്‍ പാടില്ലെന്ന് താക്കീത് ചെയ്തതനെനനാണ് പൊലീസ് പറയുന്നത്. ആത്മഹത്യ കുറിപ്പില്‍ തനിക്ക് നീതി ലഭിച്ചില്ല എന്നതാണ് പോലീസിനെതിരായ പരാമര്‍ശം. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്.
   Published by:Karthika M
   First published:
   )}