advertisement

സഹോദരിമാരായ വധുക്കൾ വിവാഹനാളിൽ ജീവനൊടുക്കിയ നിലയിൽ

Last Updated:

അബോധാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് സഹോദരിമാരെ കുടുംബാംഗങ്ങൾ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു

News18
News18
വിവാഹദിവസം സഹോദരിമാരായ വധുക്കൾ ജീവനോടുക്കിയ നിലയിൽ. രാജസ്ഥാനിലെ ജോധ്പൂരിലുള്ള മാനൈ ഗ്രാമത്തിലാണ് സംഭവം നടന്നത്.  ശോഭ (25), വിമല (23) എന്നീ രണ്ട് സഹോദരിമാരാണ് തങ്ങളുടെ വിവാഹദിവസം ജീവനൊടുക്കിയതെന്ന് എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച നടക്കാനിരുന്ന വിവാഹത്തിന്റെ ഒരുക്കങ്ങൾ വെള്ളിയാഴ്ച നടക്കുമ്പോഴായിരുന്നു സംഭവം.
അബോധാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് സഹോദരിമാരെ കുടുംബാംഗങ്ങൾ ഉടൻ തന്നെ ജോധ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് എഡിസിപി (വെസ്റ്റ്) റോഷൻ മീണ പറയുന്നതിങ്ങനെ: ഇവരുടെ വീട്ടിലെ വിവാഹാഘോഷങ്ങൾ വെള്ളിയാഴ്ച അർധരാത്രി വരെ നീണ്ടുനിന്നിരുന്നു. ഏകദേശം അർധരാത്രിയോടെ രണ്ട് വധുക്കളും ഉറങ്ങാൻ പോയി. പുലർച്ചെ നാല് മണിയോടെ ഇവരുടെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെത്തുടർന്നാണ് കുടുംബാംഗങ്ങൾ ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇരുവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചതിനെത്തുടർന്ന് മൃതദേഹങ്ങൾ വീട്ടിലേക്ക് തിരികെ കൊണ്ടുവരികയും സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു.
advertisement
എന്നാൽ, വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലത്തെത്തി സംസ്കാര ചടങ്ങുകൾ തടഞ്ഞു. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കുകയും ചെയ്തു.
സഹോദരിമാർ വിഷം കഴിച്ചാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. എന്നിരുന്നാലും യഥാർത്ഥ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സഹോദരിമാരായ വധുക്കൾ വിവാഹനാളിൽ ജീവനൊടുക്കിയ നിലയിൽ
Next Article
advertisement
സഹോദരിമാരായ വധുക്കൾ വിവാഹനാളിൽ ജീവനൊടുക്കിയ നിലയിൽ
സഹോദരിമാരായ വധുക്കൾ വിവാഹനാളിൽ ജീവനൊടുക്കിയ നിലയിൽ
  • വിവാഹദിവസം രാജസ്ഥാനിലെ ജോധ്പൂരിൽ സഹോദരിമാരായ ശോഭയും വിമലയും ജീവനൊടുക്കിയതായി റിപ്പോർട്ട്

  • അബോധാവസ്ഥയിൽ കണ്ടെത്തിയതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു

  • സഹോദരിമാർ വിഷം കഴിച്ചെന്നാണ് പ്രാഥമിക നിഗമനം, യഥാർത്ഥ മരണകാരണം സ്ഥിരീകരിച്ചിട്ടില്ല

View All
advertisement