മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു
- Published by:Rajesh V
- news18-malayalam
Last Updated:
കലാപശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സൈബര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹികമാധ്യമത്തില്‍ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു. അഭിഭാഷകനായ സുഭാഷ് തീക്കാടന്റെ പരാതിയിലാണ് ടീനാ ജോസ് എന്ന കന്യാസ്ത്രീക്കെതിരെ തിരുവനന്തപുരം സൈബര്‍ക്രൈം പോലീസ് കേസെടുത്തത്.
കലാപശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സൈബര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. സെല്‍ട്ടണ്‍ എല്‍ഡി സൗസ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് താഴെയാണ് ടീന ജോസ് കൊലവിളി പരാമര്‍ശം നടത്തിയത്. ഇത് വലിയ വിവാദമായിരുന്നു.
അതേസമയം, ടീന ജോസിനെ തള്ളിക്കൊണ്ട് സിഎംസി സന്ന്യാസിനീ സമൂഹവും രംഗത്തെത്തിയിരുന്നു. ടീന നിലവില്‍ സിഎംസി സഭാംഗമല്ലെന്നും അധികാരികള്‍ അറിയിച്ചിരുന്നു. 2009 ഏപ്രില്‍ നാലുമുതല്‍ ടീനയുടെ അംഗത്വം നഷ്ടപ്പെട്ടതാണെന്നും അവർ വ്യക്തമാക്കിയിരുന്നു.
advertisement
Summary: Police have registered a case against a nun for posting a death threat comment against Chief Minister Pinarayi Vijayan on social media.The Thiruvananthapuram Cyber Crime Police filed the case against the nun, identified as Teena Jose, based on a complaint lodged by advocate Subhash Theekkadan. The Cyber Police registered the FIR under sections including attempt to riot and criminal intimidation. Tina Jose made the threatening remark below a photograph of the Chief Minister posted on the Facebook account 'Selton LD Souza'. The comment had sparked a major controversy.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 25, 2025 10:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു


