റാപ്പർ വേടന്റെ ഫ്ലാറ്റിലെ പരിശോധനയിൽ പൊലീസ് കഞ്ചാവ് കണ്ടെത്തി
- Published by:Sneha Reghu
- news18-malayalam
Last Updated:
വേടന്റെ ഫ്ലാറ്റിൽ 9 പേരടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്
കൊച്ചി: റാപ്പർ വേടന്റെ ഫ്ലാറ്റിലെ പൊലീസ് പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി. 7 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഡാൻസാഫ് സംഘമാണ് പരിശോധന നടത്തിയത്. വേടന്റെ തൃപ്പൂണിത്തറയിലെ ഫ്ലാറ്റിലായിരുന്നു പൊലീസ് പരിശോധന.
ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തയത്. ഫ്ലാറ്റിൽ 9 പേരടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. സംഭവ സമയത്ത് വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി അടക്കം 9 പേർ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. യുവതലമുറയിലെ സ്വതന്ത്ര സംംഗീതത്തിൽ ശ്രദ്ധേയനാണ് റാപ്പർ വേടന്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
April 28, 2025 1:15 PM IST