നടിയെ പീഡിപ്പിച്ച കേസിൽ സിദ്ദിഖ് സ്വമേധയാ ഹാജരായാലും ചോദ്യം ചെയ്യില്ലേ? പോലീസ് തീരുമാനം എന്ത്?

Last Updated:

ബലാത്സം​ഗക്കേസിൽ സുപ്രീംകോടതിയിൽ നിന്ന് താത്കാലികാശ്വാസം ലഭിച്ച സിദ്ദിഖ് പൊലീസിന്റെ ചോദ്യം ചെയ്യൽ നോട്ടീസിനായി കാത്തിരിക്കുകയാണ്

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതി സ്ഥാനത്തുളള നടന്‍ സിദ്ദിഖ് (Siddique) സ്വമേധയാ ഹാജരായാലും ചോദ്യം ചെയ്യേണ്ടെന്ന തീരുമാനത്തിൽ പൊലീസ്. സുപ്രീം കോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യൽ എന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. നോട്ടീസ് ലഭിച്ചാല്‍ ഉടന്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാണ് സിദ്ദിഖിന്റെ തീരുമാനം.
യുവനടിയുടെ ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകുമെന്നാണ് പൊലീസിൽ നിന്ന് ലഭ്യമാകുന്ന വിവരം. സുപ്രീം കോടതിയില്‍ നിന്ന് അന്തിമ ഉത്തരവ് വരുന്നതിന് മുന്‍പ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയാല്‍ കേസിന്റെ പുരോഗതിയില്‍ പൊലിസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. സിദ്ദിഖിന്റെ അറസ്റ്റ് അനിവാര്യമാണെന്നും കസ്റ്റഡിയിലെടുത്ത് തന്നെ ചോദ്യം ചെയ്യണമെന്നും സുപ്രീം കോടതിയെ ബോധിപ്പിക്കുകയാണ് ലക്ഷ്യം.
advertisement
നടൻ സ്വമേധയാ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായാലും ചോദ്യം ചെയ്യേണ്ടെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തലും അന്തിമ ഉത്തരവിന് ശേഷം മതിയെന്ന് അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ബലാത്സം​ഗക്കേസിൽ സുപ്രീംകോടതിയിൽ നിന്ന് താത്കാലികാശ്വാസം ലഭിച്ച സിദ്ദിഖ് പൊലീസിന്റെ ചോദ്യം ചെയ്യൽ നോട്ടീസിനായി കാത്തിരിക്കുകയാണ്.
നോട്ടീസ് ലഭിച്ചാൽ ആ നിമിഷം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനാണ് തീരുമാനം. എന്നാൽ ഇതുവരെ സിദ്ദിഖിന് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു. ഏഴ് ദിവസം ഒളിവിൽ കഴിഞ്ഞതിന് ശേഷം ചൊവ്വാഴ്ച അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയ നടൻ തുടർ നിയമനടപടികളി‍ൽ വിശദമായ ഉപദേശം തേടിയിരുന്നു.
advertisement
അഭിഭാഷകന് മുന്നിലെത്തിയ സിദ്ദിഖ് പിന്നീട് പോയത് ആലുവയിലെ വീട്ടിലേക്കാണ്. പിന്നാലെ കുടുംബാംഗങ്ങൾ ഒന്നിച്ചുള്ള പിറന്നാൾ ആഘോഷവും നടന്നു. നേരത്തേ, കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും രൂക്ഷ വിമര്‍ശനത്തോടെ കോടതി അപേക്ഷ തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്ന്, ഒളിവില്‍ പോയ നടൻ മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഇനി പരിഗണിക്കുന്നതിനു മുമ്പ് അറസ്റ്റുണ്ടായാല്‍ ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Summary: A day after Supreme Court had granted interim bail to actor Siddique in the female actor molestation case, police has decided on further interrogation process
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടിയെ പീഡിപ്പിച്ച കേസിൽ സിദ്ദിഖ് സ്വമേധയാ ഹാജരായാലും ചോദ്യം ചെയ്യില്ലേ? പോലീസ് തീരുമാനം എന്ത്?
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement