DYFI നേതാവിനെതിരായ ലൈംഗിക പീഡനപരാതി; രണ്ടു മാസമായിട്ടും നടപടിയെടുക്കാതെ പൊലീസ്
Last Updated:
തൃശൂർ: ഇരിങ്ങാലക്കുടയില്‍ ഡി വൈ എഫ് ഐ നേതാവ് ജീവൻലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും നടപടിയെടുക്കാതെ പൊലീസ്. ഹൈക്കോടതി മുൻകൂര്‍ ജാമ്യം തള്ളിയിട്ടും സി പി എമ്മിന്‍റെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് വൈകുന്നതെന്നാണ് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ആരോപണം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കാനാണ് ഇനി പെൺകുട്ടിയുടെ തീരുമാനം.
തിരുവനനന്തപുരത്ത് എം എൽ എ ഹോസ്റ്റലില്‍ വെച്ച് ജീവൻലാല്‍ പീഡിപ്പിച്ചെന്ന പരാതി സെപ്തംബര്‍ നാലിനാണ് ഇരിങ്ങാലക്കുട ഡി വൈ എസ് പിക്ക് നല്‍കിയത്. തുടർന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. സംഭവം നടന്നത് തിരുവനന്തപുരത്ത് ആയതിനാല്‍ മ്യൂസിയം പൊലീസാണ് തുടരന്വേഷണം നടത്തുന്നത്. കേസിന്‍റെ ആവശ്യത്തിന് നാലുതവണ തിരുവനന്തപുരത്തേക്ക് പോയി. കാട്ടാക്കട മജിസ്ട്റ്റേിനു മുന്നില്‍ രഹസ്യമൊഴിയും നല്‍കി
ഇതിനിടെ, പ്രതിയുടെ ബന്ധുക്കള്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടി ആരോപിച്ചു. പാര്‍ട്ടിയില്‍ നിന്ന് സഹായം ഉണ്ടായില്ലെന്ന് മാത്രമല്ല പലരും സ്വഭാവഹത്യ നടത്തുകയാണെന്നും അവർ പറഞ്ഞു. ഡി വൈ എഫ് ഐസംസ്ഥാന സെക്രട്ടറി എം സ്വരാജിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടയാല്ല. ഡി വൈ എഫ് ഐയിൽ പ്രവര്‍ത്തിക്കാനുളള മാനസികാവസ്ഥ ഇനിയില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
advertisement
പെൺകുട്ടിയുടെ പരാതി
കെ യു അരുണൻ എം എൽ എ യുടെ മുറിയിൽ വെച്ച് ഡി വൈ എഫ് ഐ നേതാവ് ജീവൻ ലാൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 31, 2018 3:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
DYFI നേതാവിനെതിരായ ലൈംഗിക പീഡനപരാതി; രണ്ടു മാസമായിട്ടും നടപടിയെടുക്കാതെ പൊലീസ്