തിരുവനന്തപുരത്ത് വിന്‍ഡീസ് ഇന്ത്യയെ തോല്‍പ്പിച്ചത് ഇങ്ങനെ

Last Updated:
തിരുവനന്തപുരം: കേരള തലസ്ഥാനത്ത് ഇതിനു മുന്നേ ഒരു ഏകദിനം നടന്നത് 1988 ജനുവരി 25 നാണ്. അന്നും എതിര്‍വശത്ത് ഉണ്ടായിരുന്നത് കരീബിയന്‍ പട തന്നെ. അതും വിന്‍ഡീസ് ക്രിക്കറ്റിന്റെ പ്രതാപ കാലത്ത്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് നയിച്ച ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരമായിരുന്നു തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്നത്. ഏഴു മത്സരങ്ങളുടെ ഏകദിന പരമ്പര 5- 1 ന് സ്വന്തമാക്കിയ ശേഷമായിരുന്നു അവസാന പോരാട്ടത്തിനായി റിച്ചാര്‍ഡ്സും സംഘവും കേരളത്തിലെത്തിയത്.
ഇന്നത്തെ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ടീമിന് അഭിമാന പോരാട്ടമായിരുന്നു കേരള തലസ്ഥാനത്ത് നടന്നത്. പരമ്പരയില്‍ ഒരു മത്സരം കൂടി വിജയിച്ച് പരാജയഭാരം കുറക്കാനായിരുന്നു ശാസ്ത്രിയും ശ്രീകാന്തും കപില്‍ദേവും അടങ്ങിയ സംഘം പാഡ് കെട്ടിയത്. എന്നാല്‍ റിച്ചാര്‍ഡ്സും ഗ്രീനിഡ്ജും സിമ്മണ്‍സും അടങ്ങിയ സംഘത്തെ മറികടക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല.
പരമ്പരയിലെ ആദ്യ മത്സരം വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ മൈതാനത്തായിരുന്നു നടന്നത്. 10 റണ്‍സിനാണ് വിന്‍ഡീസ് അത് സ്വന്തമാക്കിയത്. ഗുവാഹത്തിയില്‍ നടന്ന രണ്ടാം മത്സരം 52 റണ്‍സിനും റിച്ചാര്‍ഡ്‌സും സംഘവും സ്വന്തമാക്കി. മൂന്നാം ഏകദിനത്തില്‍ തിരിച്ച് വന്ന ഇന്ത്യ 56 റണ്‍സിന് വിജയിച്ചെങ്കിലും പിന്നീട് മടന്ന മത്സരങ്ങളിലൊന്നും തലപൊക്കാന്‍ കഴിഞ്ഞില്ല. നാലാം ഏകദിനം ആറ് വിക്കറ്റിനും അഞ്ചാം ഏകദിനം 4 വിക്കറ്റിനും ജയിച്ച കരിബിയന്‍ പട ആറാം ഏകദിനം 73 റണ്‍സിനും സ്വന്തമാക്കി.
advertisement
തിരുവനന്തപുരത്ത് നടന്ന ഏഴാം ഏകദിനത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ രമണ്‍ ലമ്പയെ തുടക്കത്തിലെ നഷ്ടമായെങ്കിലും കൃഷ്ണമാചാരി ശ്രീകാന്തിന്റെ സെഞ്ച്വറിയുടെയും അമര്‍നാഥിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെയും പിന്‍ബലത്തില്‍ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി. ശ്രീകാന്ത് 106 പന്തുകളില്‍ നിന്ന് 10 ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 101 റണ്‍സാണ് നേടിയത്.
advertisement
അമര്‍നാഥ് 87 പന്തുകളില്‍ നിന്ന് 56 റണ്‍സും അസ്ഹറുദ്ദീന്‍ 33 പന്തുകളില്‍ നിന്ന് 36 റണ്‍സും നേടി. 45 ഓവറായി ചുരുക്കിയിരുന്ന മത്സരത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സായിരുന്നു ഇന്ത്യ നേടിയത്. വിന്‍ഡീസ് നിരയില്‍ പാറ്റേഴ്‌സണ്‍ മൂന്ന് വിക്കറ്റും വിവിയന്‍ റിച്ചാര്‍ഡ്‌സണ്‍ രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ഓപ്പണര്‍മാര്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയെ ചിത്രത്തില്‍ നിന്നും മായ്ച്ച് കളയുകയായിരുന്നു. 164 റണ്‍സായിരുന്നു ഓപ്പണര്‍മാര്‍ ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. 84 റണ്‍സെടുത്ത ഗ്രീനിഡ്ജായിരുന്നു മത്സരത്തില്‍ പുറത്തായ ഏക വെസ്റ്റ് ഇന്‍ഡീസ് താരം. മനീന്ദര്‍ സിങ്ങിനായിരുന്നു വിക്കറ്റ്.
advertisement
ഇന്ത്യന്‍ ഇന്നിങ്ങ്‌സ്‌
advertisement
വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്ങ്‌സ്
മലയാളം വാർത്തകൾ/ വാർത്ത/Sports/
തിരുവനന്തപുരത്ത് വിന്‍ഡീസ് ഇന്ത്യയെ തോല്‍പ്പിച്ചത് ഇങ്ങനെ
Next Article
advertisement
മാവോയിസ്റ്റ് ഭീഷണി: കേരളത്തെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് അമിത് ഷായോട് മുഖ്യമന്ത്രി
മാവോയിസ്റ്റ് ഭീഷണി: കേരളത്തെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് അമിത് ഷായോട് മുഖ്യമന്ത്രി
  • മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.

  • മാവോയിസ്റ്റ് ഭീഷണി: കണ്ണൂർ, വയനാട് ജില്ലകളെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

  • കേരളത്തിന്റെ ആഭ്യന്തര സുരക്ഷയും വികസനവും ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ നൽകി.

View All
advertisement