advertisement

LIVE: ശബരിമല: നിരോധനാജ്ഞ നീട്ടി

Last Updated:
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. നാലുദിവസം കൂടിയാണ് നീട്ടിയത്. പത്തനംതിട്ട ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. എന്നാൽ ഭക്തർക്ക് സംഘം ചേർന്ന് പോകുന്നകതിന് നിയന്ത്രണമില്ല. പമ്പാ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവൻ റോഡുകളിലും ഉപറോഡുകളിലും പുറപ്പെടുവിച്ച നിരോധനാജ്ഞയാണ് ഈ മാസം 30വരെ നീട്ടിയത്. ഇവിടെ ജനങ്ങൾ നിയമവിരുദ്ധമായി സംഘം ചേരുന്നതിനും പ്രകടനം, പൊതുയോഗം, വഴിതടയൽ എന്നിവ നടത്തുന്നതിനും നിരോധനമുണ്ട്. അടിയന്തരഘട്ടങ്ങൾ നേരിടാൻ പൊലീസിന് അധികാരം നല്‍കുകയാണ് ഉദ്ദേശം.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നാമജപ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടും നിരോധിത മേഖലകളില്‍ കടന്നു കയറിയുളള പ്രതിഷേധമാണ് പൊലിസിനെ ഇത്തരത്തില്‍ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്.
തത്സമയവിവരങ്ങൾ ചുവടെ
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
LIVE: ശബരിമല: നിരോധനാജ്ഞ നീട്ടി
Next Article
advertisement
ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം; ഭരണത്തിലെത്തിയാൽ രണ്ടു വർഷത്തിൽ എയിംസ് പണി തുടങ്ങും; അമിത് ഷാ
ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം; ഭരണത്തിലെത്തിയാൽ രണ്ടു വർഷത്തിൽ എയിംസ് പണി തുടങ്ങും; അമിത്
  • എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് ക്രിസ്തുവിന്റെ അനുയായികൾക്ക് അമിത് ഷാ ആഹ്വാനം ചെയ്തു

  • കേരളത്തിൽ എൻഡിഎ ഭരണത്തിലെത്തിയാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസ് പണി തുടങ്ങുമെന്ന് പ്രഖ്യാപിച്ചു

  • എൽഡിഎഫും യുഡിഎഫും അഴിമതിയിലാണ് Kerala ഭരിച്ചത്, BJP വരണം എന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു

View All
advertisement