advertisement

പൊലീസ് ആസ്ഥാനത്തിന് മുകളിൽ കണ്ടത് ഡ്രോണുകളോ കളിപ്പാട്ടമോ? അന്വേഷണത്തിന് കേന്ദ്ര ഏജൻസികളുടെ സഹായം തേടി

Last Updated:

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടത് ഡ്രോൺ അല്ലെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തും പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തും സംശയകരമായി കണ്ടത് ഡ്രോണുകൾ അല്ലെന്ന നിഗമനത്തിൽ പൊലീസ്. സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് ഐ ജി അശോക് യാദവ് പറഞ്ഞു. സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ സഹായവും പോലീസ് തേടി.
പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടത് ഡ്രോൺ അല്ലെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. കളിപ്പാട്ട ഹെലികോപ്ടർ പോലുള്ള വസ്തുക്കൾ ആകാനാണ് സാധ്യത. എന്നാൽ അന്തിമ റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് ഐജി അശോക് യാദവ് വ്യക്തമാക്കി.
വിഷയത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. പൊതു ശല്യമുണ്ടാക്കിയതിനാണ് കേസ്. ഓപ്പറേഷൻ ഉഡാനുമായി മുന്നോട്ടു പോകാനാണ് പൊലീസ് തീരുമാനം. തിരുവനന്തപുരം സിറ്റിയിൽ നിന്നും 24 ഡ്രോണുകൾ കസ്റ്റഡിയിലെടുത്തു. ഇതിൽ ഒമ്പതെണ്ണം മാത്രമാണ് മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നത്. ഡ്രോണുകൾ വാടകയ്ക്ക് നൽകുന്നവരടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഡ്രോണുകൾ ഉപയോഗിക്കുന്നവരുടെ കൃത്യമായ വിവരം ശേഖരിക്കും. ഉയർന്ന ശേഷിയുള്ള ഡ്രോണുകൾ ഉപയോഗിക്കുന്നതിനുള്ള അനുമതി കർക്കശമാക്കാൻ പൊലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്. സിനിമാ ചിത്രീകരണത്തിനടക്കം ഡ്രോണുകൾ ഉപയോഗിക്കുന്നതിനും അനുമതി വാങ്ങണം.
advertisement
അതേസമയം വി എസ് എസ് സി ഭാഗത്ത് ഡ്രോൺ കണ്ടതിൽ പ്രതിരോധ സേനകളുടെ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്.
പോലീസ് ആസ്ഥാനത്തിന് മുകളില്‍ ഡ്രോണ്‍ കണ്ടു എന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരത്തിന്‍റെ പല ഭാഗത്തും ഡ്രോണ്‍ കാണപ്പെട്ടതായി പറയുന്ന സംഭവത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി വ്യോമസേന, ഐ.എസ്.ആര്‍.ഒ എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ദ്ധരുടെ സേവനവും പോലീസ് തേടിയിട്ടുണ്ട്. ഓപ്പറേഷന്‍ ഉഡാന്‍ എന്നാണ് അന്വേഷണത്തിന് പോലീസ് നാമകരണം ചെയ്തിരിക്കുന്നത്. പോലീസിന്‍റെ വിവിധ ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്. നഗരത്തില്‍ ഡ്രോണ്‍ കാണപ്പെട്ടതായി പറയപ്പെടുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് പോലീസ് അറിയിച്ചു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസ് ആസ്ഥാനത്തിന് മുകളിൽ കണ്ടത് ഡ്രോണുകളോ കളിപ്പാട്ടമോ? അന്വേഷണത്തിന് കേന്ദ്ര ഏജൻസികളുടെ സഹായം തേടി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement