'ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണ്' ; പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുന്നതിനിടെ ഇറാന്റെ ഉറപ്പ്
- Published by:SIBILI S
- news18-malayalam
Last Updated:
. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ച് ആശങ്ക വേണ്ടായെന്നും എല്ലാവരും സുരക്ഷിതരെന്നും ഇറാൻ എംബസി അറിയിച്ചു.
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നതിനിടെ ഇന്ത്യയ്ക്ക് ആശ്വാസ സന്ദേശവുമായി ഇറാൻ. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ച് ആശങ്ക വേണ്ടായെന്നും എല്ലാവരും സുരക്ഷിതരെന്നും ഇറാൻ എംബസി അറിയിച്ചു. എക്സിലൂടെയായിരുന്നു എംബസിയുടെ പ്രതികരണം.
പ്രദേശത്ത് സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം ഉറപ്പിച്ചതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ജലപാത തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു. ഹോർമുസ് കടലുടക്ക് വഴി കപ്പൽഗതാഗതം അനുവദിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശങ്ങൾ ഇറാൻ തള്ളികളയുകയും ചെയ്തു.
ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയും ഇറാനും തമ്മിലുള്ള സൗഹൃദബന്ധമാണ് ഇതിന് അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഇറാൻ എംബസിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഇന്ത്യൻ സർക്കാരുമായി സഹകരിച്ച് കാര്യങ്ങൾ സുതാര്യമായി മുന്നോട്ട് കൊണ്ടുപോകാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഹോർമുസ് വഴിയുള്ള കടൽഗതാഗതം തടസപ്പെടാതിരിക്കാനും ഇന്ത്യയുമായി സഹകരണം ശക്തിപ്പെടുത്താനുമാണ് ഇറാൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi,Delhi
First Published :
Apr 02, 2026 12:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണ്' ; പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുന്നതിനിടെ ഇറാന്റെ ഉറപ്പ്









