'ബിജെപി ഏജന്റോ ?' ബിന്ദു കൃഷ്ണക്കെതിരെ കൊല്ലം ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ

Last Updated:

നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രങ്ങൾക്കൊപ്പം താമര ചിഹ്നവും ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്

കൊല്ലം ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്
കൊല്ലം ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്
കൊല്ലം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്ക്ക് എതിരെ പോസ്റ്റർ. കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ബിന്ദു കൃഷ്ണ ബിജെപി ഏജൻ്റോയെന്ന് പോസ്റ്ററിൽ വിമർശനം. നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രങ്ങൾക്കൊപ്പം താമര ചിഹ്നവും ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്.
95 ശതമാനം മുസ്ലിം വോട്ടുള്ള കൊല്ലൂർ വിളയിൽ എൻഎസ്എസിന് എന്ത് കാര്യമെന്നും പോസ്റ്ററിൽ ചോദിക്കുന്നു. കൊല്ലത്ത് മത്സരിക്കാനായി സമുദായ നേതാക്കളുടെ പ്രീതിക്കായി കൊല്ലൂർവിള വിറ്റത് ബിന്ദു കൃഷ്ണയാണോയെന്നാരോപണവും പോസ്റ്ററിൽ ഉന്നയിക്കുന്നു.
“ബിന്ദു കൃഷ്ണയുടെ ബിസിനസ് പാർട്ണറിന് നൽകാനുള്ളതല്ല കൊല്ലൂർ വിള സീറ്റ്” എന്നും പോസ്റ്ററിൽ പറയുന്നു. ജനറൽ സീറ്റിൽ ദീപ്തി മേരി വർഗീസിന് മത്സരിക്കാനാകുമെങ്കിൽ ഹംസത്ത് ബീവിയ്ക്കും ആകാമെന്നും പോസ്റ്റർ പറയുന്നു. പോസ്റ്റര്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ കീറിക്കളഞ്ഞു.
advertisement
അതേസമയം, പോസ്റ്റർ എവിടെ നിന്നുവന്നുവെന്നോ ആരാണ് പതിച്ചതെന്നോ അറിയില്ലെന്നും കൊല്ലം കോർപറേഷനിലെ സ്ഥാനാർത്ഥി നിർണയം ഏറ്റവും നല്ല രീതിയിലാണ് നടന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കൊല്ലത്തെ മുതിർന്ന നേതാക്കളുമായി ചേർന്നാണ് സ്ഥാനാർത്ഥി നിർ‌ണയം നടത്തിയതെന്നും തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
Summary: Posters have appeared against Bindu Krishna, a member of the KPCC Political Affairs Committee. The posters were seen outside the Kollam District Congress Committee (DCC) office. The posters criticize Bindu Krishna, asking if she is a "BJP agent?" The posters feature pictures of Narendra Modi and Bindu Krishna, along with the Lotus symbol (the BJP's electoral symbol).
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബിജെപി ഏജന്റോ ?' ബിന്ദു കൃഷ്ണക്കെതിരെ കൊല്ലം ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ
Next Article
advertisement
'ബിജെപി ഏജന്റോ ?' ബിന്ദു കൃഷ്ണക്കെതിരെ കൊല്ലം ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ
'ബിജെപി ഏജന്റോ ?' ബിന്ദു കൃഷ്ണക്കെതിരെ കൊല്ലം ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ
  • ബിന്ദു കൃഷ്ണക്കെതിരെ കൊല്ലം ഡിസിസി ഓഫീസിന് മുന്നിൽ "ബിജെപി ഏജന്റ്" എന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.

  • നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രങ്ങൾക്കൊപ്പം താമര ചിഹ്നവും ഉൾപ്പെടുത്തി പോസ്റ്റർ തയാറാക്കി.

  • പോസ്റ്റർ വിവാദത്തെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പോസ്റ്ററുകൾ കീറി, പതിച്ചതാരെന്ന് വ്യക്തമല്ല.

View All
advertisement