ഫിന്‍ലാന്‍ഡ് പാക്കിസ്ഥാനിലെ എംബസി അടച്ചു പൂട്ടുന്നതിന് പിന്നിൽ ഇന്ത്യയുമായുള്ള സൗഹൃദമോ?

Last Updated:

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി തുടര്‍ച്ചയായി കഴിഞ്ഞ എട്ട് വര്‍ഷങ്ങളില്‍ ഫിന്‍ലാന്‍ഡ് സ്വന്തമാക്കിയിരുന്നു

News18
News18
ആഗോള നയതന്ത്രനടപടികളുടെ സമഗ്രമായ പരിഷ്‌കരണത്തിന്റെ ഭാഗമായി 2026 ആകുമ്പോഴേക്കും ഇസ്ലാമാബാദ്(പാകിസ്ഥാന്‍), കാബൂള്‍(അഫ്ഗാനിസ്ഥാന്‍) യാങ്കൂണ്‍(മ്യാന്‍മര്‍)എന്നിവടങ്ങളിലെ എംബസികള്‍ അടച്ചുപൂട്ടുമെന്ന് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന ഖ്യാതി സ്വന്തമാക്കിയ ഫിന്‍ലാന്‍ഡ് അറിയിച്ചു. ഫിന്‍ലാന്‍ഡ് വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫിന്‍ലാന്‍ഡിന്റെ വിദേശ ദൗത്യങ്ങള്‍ അതിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന വിദേശനയവും സാമ്പത്തിക മുന്‍ഗണനകളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് വിലയിരുത്താന്‍ ഈ വര്‍ഷമാദ്യം തന്ത്രപരമായ അവലോകനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ മൂന്ന് രാജ്യങ്ങളിലെ എംബസികള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം എടുത്തത്. ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള ''പ്രവര്‍ത്തനപരവും തന്ത്രപരവുമായ'' കാരണങ്ങളാലാണ് എംബസികള്‍ അടച്ചുപൂട്ടുന്നതെന്ന് മന്ത്രാലയം പറഞ്ഞു.
ഈ രാജ്യങ്ങള്‍ക്ക് ഫിന്‍ലന്‍ഡുമായുള്ള പരിമിതമായ വാണിജ്യ, സാമ്പത്തിക ഇടപെടലുകളും ഇവിടങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുന്നതും ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് എംബസികള്‍ അടച്ചുപൂട്ടുന്നതിന് പിന്നില്‍. ആഗോളതലത്തില്‍ മേഖലയിലെ രാഷ്ട്രീയവും വ്യാപാരവും വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള വെല്ലുവിളികളെ നേരിടാന്‍ ഫിന്‍ലാന്‍ഡ് വിദേശ ദൗത്യങ്ങളുടെ ശൃംഖല വ്യവസ്ഥാപിതമായി വികസിപ്പിക്കേണ്ടതുണ്ടെന്ന് ഫിന്‍ലാന്‍ഡ് വിദേശകാര്യമന്ത്രി എലീന വാള്‍ട്ടണല്‍ പറഞ്ഞു. കൂടുതല്‍ തന്ത്രപരമായി പ്രധാന്യമുള്ള രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും നയതന്ത്രപരവും വാണിജ്യപരവുമായ വിഭവങ്ങള്‍ കേന്ദ്രീകരിക്കാന്‍ ഈ നീക്കം രാജ്യത്തെ സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
ഇതിന്റെ ഭാഗമായി അടുത്തിടെ ഹ്യൂസ്റ്റണില്‍ ഒരു പുതിയ കോണ്‍സുലേറ്റ് ജനറല്‍ തുറന്നുകൊണ്ട് ഫിന്‍ലാന്‍ഡ് അമേരിക്കയിലെ തങ്ങളുടെ നയതന്ത്ര സാന്നിധ്യം വിപുലപ്പെടുത്തിയിരുന്നു. ബിസിനസ് ഫിന്‍ലാന്‍ഡിന്റെ നിയന്ത്രണത്തിലുള്ള പഴയ ഓഫീസുകള്‍ മാറ്റി 2026ല്‍ ചില പ്രദേശങ്ങളില്‍ വാണിജ്യ ഓഫീസുകള്‍ ആരംഭിക്കാനും അവര്‍ പദ്ധതിയിടുന്നുണ്ട്.
2026ല്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍ എന്നിവടങ്ങളിലെ എംബസികള്‍ അടച്ചുപൂട്ടുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് ഫിന്‍ലാന്‍ഡ് പ്രസിഡന്റായിരിക്കും.
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി തുടര്‍ച്ചയായി കഴിഞ്ഞ എട്ട് വര്‍ഷങ്ങളില്‍ ഫിന്‍ലാന്‍ഡ് സ്വന്തമാക്കിയിരുന്നു.
advertisement
ഇന്ത്യയുമായുള്ള സൗഹൃദം ഫിൻലാൻഡ് അടുത്തകാലത്ത് വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥിരതാമസത്തിന്(Permanent Residency-PR) അവസരമൊരുക്കുന്ന വിധത്തില്‍ കുടിയേറ്റ നടപടിക്രമങ്ങള്‍ ഫിന്‍ലാന്‍ഡ് അടുത്തിടെ പരിഷ്‌കരിച്ചിരുന്നു. ഇതുവഴി ഐടി, ആരോഗ്യപരിചരണം, എഞ്ചനീയറിംഗ് എന്നിവയില്‍ കൂടുതല്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ആജീവനാന്ത കാലം ഇവിടെ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അനുമതിയോടൊപ്പം ആരോഗ്യപരിചരണം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാനപ്പെട്ട പൊതു ആനുകൂല്യങ്ങളും ലഭ്യമാകും.
മലയാളം വാർത്തകൾ/ വാർത്ത/World/
ഫിന്‍ലാന്‍ഡ് പാക്കിസ്ഥാനിലെ എംബസി അടച്ചു പൂട്ടുന്നതിന് പിന്നിൽ ഇന്ത്യയുമായുള്ള സൗഹൃദമോ?
Next Article
advertisement
ഫിന്‍ലാന്‍ഡ് പാക്കിസ്ഥാനിലെ എംബസി അടച്ചു പൂട്ടുന്നതിന് പിന്നിൽ ഇന്ത്യയുമായുള്ള സൗഹൃദമോ?
ഫിന്‍ലാന്‍ഡ് പാക്കിസ്ഥാനിലെ എംബസി അടച്ചു പൂട്ടുന്നതിന് പിന്നിൽ ഇന്ത്യയുമായുള്ള സൗഹൃദമോ?
  • 2026 ആകുമ്പോഴേക്കും പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ എംബസികള്‍ അടയ്ക്കും.

  • ഫിന്‍ലാന്‍ഡ് വിദേശനയവും സാമ്പത്തിക മുന്‍ഗണനകളും പരിഗണിച്ച് എംബസികള്‍ അടയ്ക്കാനുള്ള തീരുമാനം എടുത്തു.

  • ഇന്ത്യയുമായുള്ള സൗഹൃദം വർധിപ്പിച്ച് PR അവസരങ്ങൾ നൽകാൻ ഫിന്‍ലാന്‍ഡ് കുടിയേറ്റ നടപടിക്രമങ്ങൾ പരിഷ്‌കരിച്ചു.

View All
advertisement