'പേയ്മെന്‍റ് റാണി, ബിജെപി ഏജന്‍റ്'; കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയെ പുറത്താക്കണമെന്ന് പോസ്റ്റർ

Last Updated:

ഡിസിസി ഓഫീസിനും ആർ.എസ്.പി ഓഫീസിനും മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം. ബിന്ദു കൃഷ്ണ പേയ്മെന്റ് റാണിയാണെന്നും ബിജെപിയുടെ ഏജന്‍റ് ആണെന്നുമാണ് പോസ്റ്ററിൽ വിര്‍ശിക്കുന്നത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ബിന്ദുകൃഷ്ണ ബിജെപിയുടെ ഏജന്‍റാണ്, പേയ്മെന്‍റ് റാണിയായ ബിന്ദുകൃഷ്ണ കോണ്‍ഗ്രസിന്‍റെ ശത്രുവാണെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. കൊല്ലം ഡിസിസി ഓഫീസിനും ആർ.എസ്.പി ഓഫീസിനും മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിന്ദുകൃഷ്ണയെ ഡിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പുറത്താക്കി പാര്‍ട്ടിയെ രക്ഷിക്കണമെന്നാണ് സേവ് കോൺഗ്രസ് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടിരുന്നു.
advertisement
നേരത്തെ തിരുവനന്തപുരത്ത് കെപിസിസി ഓഫീസിന് മുന്നിലും ഡിസിസി ഓഫീസിന് മുന്നിലും നേതാക്കൾക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സീറ്റ് കച്ചവടം നടത്തിയ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സുനിലിനെ പുറത്താക്കണമെന്നായിരുന്നു പോസ്റ്ററിലെ ആവശ്യം. വി എസ് ശിവകുമാർ, ടി ശരത്ചന്ദ്ര പ്രസാദ്, പാലോട് രവി എന്നീ നേതാക്കൾക്കെതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പേയ്മെന്‍റ് റാണി, ബിജെപി ഏജന്‍റ്'; കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയെ പുറത്താക്കണമെന്ന് പോസ്റ്റർ
Next Article
advertisement
'സുഹൃത്തുക്കളായി തുടരും'; നടൻ ഷിജുവും പ്രീതി പ്രേമും വിവാഹബന്ധം വേർപിരിഞ്ഞു
'സുഹൃത്തുക്കളായി തുടരും'; നടൻ ഷിജുവും പ്രീതി പ്രേമും വിവാഹബന്ധം വേർപിരിഞ്ഞു
  • നടൻ ഷിജുവും ഭാര്യ പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായതായി ഷിജു സോഷ്യൽ മീഡിയയിൽ അറിയിച്ചു.

  • ഇരുവരും സുഹൃത്തുക്കളായി തുടരുമെന്നും പരസ്പര ബഹുമാനത്തോടെയും പക്വതയോടെയും എടുത്ത തീരുമാനമാണിതെന്നും പറഞ്ഞു.

  • സ്വകാര്യത മാനിക്കാനും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഷിജു സുഹൃത്തുക്കളോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു.

View All
advertisement