കൊച്ചി: തൃശൂർ-എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു. ആലുവ-അങ്കമാലി പാതയിൽ വിള്ളൽ കണ്ടെത്തിയതും വൈദ്യുതി തടസവും കാരണമാണ് രാവിലെ മുതൽ ട്രെയിൻ ഗതാഗതം താറുമാറായത്. ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും എത്രയുംവേഗം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.
നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ് ഒരു മണിക്കൂർ 40 മിനിട്ട് വൈകിയോടുന്നു. തൃശൂർ-എറണാകുളം പാതയിലെ തകരാർ കാരണം ട്രെയിൻ ഷൊർണൂർ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്. ഗുരുവായൂർ-എറണാകുളം പാസഞ്ചർ ഒരു മണിക്കൂർ വൈകിയോടുന്നു. ഈ ട്രെയിൻ ഒല്ലൂർ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.