Dileep case | നടിയെ ആക്രമിച്ച കേസിലെ ആരോപണം; ശ്രീലേഖയ്ക്ക് എതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു

Last Updated:

വീഡിയോ പരിശോധിച്ച് പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എടുക്കണോയെന്ന കാര്യത്തിൽ തീരുമാനം എടുക്കും

ആർ. ശ്രീലേഖ
ആർ. ശ്രീലേഖ
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് നിരപരാധിയാണെന്ന യുട്യൂബ് ചാനൽ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്‌ക്കെതിരെ (R. Sreelekha) ലഭിച്ച പോലീസ് പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വീഡിയോ പരിശോധിച്ച് പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എടുക്കണോയെന്ന കാര്യത്തിൽ തീരുമാനം എടുക്കും.
പ്രൊഫസർ കുസുമം ജോസഫാണ് തൃശൂർ റൂറൽ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. 2017ലെ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സ്ഥിരം കുറ്റവാളിയാണെന്ന് അറിഞ്ഞിട്ടും ശ്രീലേഖ നടപടിയെടുത്തില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥ 'സസ്‌നേഹം ശ്രീലേഖ' എന്ന യുട്യൂബ് ചാനലിലൂടെ കേസുമായി ബന്ധമുള്ള ചില കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്.
ദിലീപിനെതിരായ കേസിൽ സമർപ്പിച്ചിരിക്കുന്ന തെളിവുകൾ വ്യാജമാണെന്നും ദിലീപിനെ കേസിലേക്ക് വലിച്ചിഴച്ചതിലൂടെ അന്വേഷണ ഉദ്യോഗസ്ഥർ തെറ്റ് ചെയ്തെന്നും അത് അംഗീകരിക്കാൻ തയ്യാറായില്ലെന്നും വീഡിയോയിൽ പറയുന്നു. ശത്രുക്കൾ കൂടുതൽ ശക്തരായതിനാലാണ് ദിലീപിനെ കേസിലേക്ക് വലിച്ചിഴച്ചതെന്നാണ് ശ്രീലേഖയുടെ വാദം.
advertisement
“യുക്തിസഹമായി ചിന്തിച്ചാൽ, ഇതെല്ലാം വിഡ്ഢിത്തമായി തോന്നും,” ശ്രീലേഖ പറഞ്ഞു.
ശ്രീലേഖയുടെ വെളിപ്പെടുത്തൽ വിവിധ കോണുകളിൽ നിന്ന് നിശിത പ്രതികരണങ്ങൾക്ക് കാരണമായി. ചിലർ ഇവരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുമ്പോൾ, കേസിൽ പ്രതിയായ നടൻ ദിലീപിന് മോശം പ്രതികരണം ലഭിച്ചോ എന്ന സംശയവും ഈ വെളിപ്പെടുത്തലുകൾ ബലപ്പെടുത്തുന്നു.
പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നും ജയിലിൽ നിന്ന് എഴുതിയ കത്ത് പൾസർ സുനി എഴുതിയതല്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
"ആറു പ്രതികൾ നേരത്തെ ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. ഇത്രയധികം പ്രതികൾ ശിക്ഷിക്കപ്പെടാതെ പുറത്ത് നിൽക്കുന്നത് ന്യായമല്ല. അഞ്ച് വർഷമായി വിചാരണത്തടവുകാരനായി കഴിയുന്ന പൾസർ സുനിക്ക് ശിക്ഷയിൽ ഇളവ് ലഭിച്ചാലോ? ഒരു കുറ്റകൃത്യം സംഭവിച്ചു. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, അല്ലേ? പകരം മറ്റൊരാളെ കേസിൽ പെടുത്തി വലിച്ചിഴച്ച് കുടുക്കുകയും തെളിവുണ്ടാക്കുകയും ചെയ്യുമ്പോൾ, പോലീസ് പരിഹാസത്തിന് വിധേയമാകുന്നു," ശ്രീലേഖ വീഡിയോയിൽ പറഞ്ഞു.
advertisement
ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമാണ് ശ്രീലേഖയുടേതെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ആരോപിച്ചു. ശ്രീലേഖ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എന്താണ് സർക്കാരിനെ അറിയിക്കാത്തത് എന്ന് ചോദിച്ച സംവിധായകൻ, തനിക്ക് ഒരു അജണ്ടയുണ്ടെന്നും അവർ പറഞ്ഞതെല്ലാം ആരോപണങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Summary: Preliminary investigation against former DGP R. Sreerekha on revelations regarding female actor assault case made over her YouTube channel video. The case was registered upon the complaint filed by one Kusumam Joseph
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Dileep case | നടിയെ ആക്രമിച്ച കേസിലെ ആരോപണം; ശ്രീലേഖയ്ക്ക് എതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement