'മാന്‍ കി ബാത്തിന് പകരം മാധ്യമങ്ങള്‍ വഴി ജനങ്ങളെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം'; എം വി ജയരാജന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
എല്ലാ കാര്യത്തിലും പാകിസ്ഥാനും ഏഷ്യന്‍ രാഷ്ട്രങ്ങള്‍ക്കും പിറകിലേക്ക് എത്തിക്കുന്നതിനെന്നോണമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം നേതാവ് എം വി ജയരാജന്‍. കോവിഡ് കാലത്തെ കൊടുകൊള്ളയാണ് ഇന്ധനവിലയുടെ കാര്യത്തില്‍ രാജ്യത്ത് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ കാര്യത്തിലും പാകിസ്ഥാനും ഏഷ്യന്‍ രാഷ്ട്രങ്ങള്‍ക്കും പിറകിലേക്ക് എത്തിക്കുന്നതിനെന്നോണമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അയല്‍ രാഷ്ട്രങ്ങളിലെല്ലാം ഇന്ത്യേക്കാള്‍ കുറഞ്ഞ നിരക്കാണെന്ന് വരുമ്പോഴാണ് നമ്മുടെ രാഷ്ട്രത്ത് പെട്രോള്‍-ഡീസല്‍ വില 100 കടന്നിരിക്കുന്നത്. പ്രധാനമന്ത്രി മന്‍കീ ബാത്ത് പരിപാടിക്ക് പകരം മാധ്യമങ്ങളെ അഭിമുഖീകരിച്ച് സംസാരിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്കിടയിലെ വികാരം ഇന്ന് മാധ്യമങ്ങള്‍ക്ക് പ്രധാനമന്ത്രിയെ അറിയിക്കാനും ഇതുസംബന്ധിച്ച് ചോദിക്കാനും കഴിഞ്ഞേനേ എന്ന് അദ്ദേഹം പറഞ്ഞു.
50 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോളും അതിലും കുറഞ്ഞ നിരക്കില്‍ ഡീസലും ലഭ്യമാക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ കേന്ദ്ര ബി. ജെ. പി സര്‍ക്കാര്‍ ഇപ്പോഴെങ്കിലും തയ്യാറാകുമോ എന്ന് ജയരാജന്‍ ചോദിച്ചു.
advertisement
എ വിജയരാഘവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോവിഡ് കാലത്തെ കൊടും കൊള്ളയാണ് ഇന്ധനവിലയുടെ കാര്യത്തില്‍ രാജ്യത്ത് നടക്കുന്നത്. ദിനേനയെന്നോണം വില വര്‍ദ്ധിപ്പിക്കുകയാണ്. മെയ് 2 ന് ശേഷംമാത്രം 30 തവണയാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പെട്രോള്‍ വിലയ്ക്ക് പിന്നാലെ ഡീസല്‍ വിലയും ഇപ്പോള്‍100 കടന്നു.
എല്ലാ കാര്യത്തിലും പാകിസ്ഥാനും ഏഷ്യന്‍ രാഷ്ട്രങ്ങള്‍ക്കും പിറകിലേക്ക് ഇന്ത്യയെ എത്തിക്കുന്നതിനെന്നോണമാണ് ഫലത്തില്‍ മോഡിസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും അവസാനം പുറത്തുവന്ന ലോക പട്ടിണി രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം പാകിസ്ഥാനും ഏഷ്യന്‍ രാഷ്ട്രങ്ങള്‍ക്കും, എന്തിന്, വിശപ്പിന്റെ ലോകതലസ്ഥാനമായി കരുതിപ്പോന്ന എത്യോപ്യയ്ക്കും പിറകിലാണ്. ജനങ്ങളെയാകെ ബാധിക്കുന്ന മറ്റൊരു വിഷയമാണ് ഇന്ധനവിലക്കയറ്റം. വാഹനങ്ങള്‍ സ്വന്തമായുള്ളവരെ മാത്രമല്ല ഇന്ധനവില കുതിക്കുന്നത് ബാധിക്കുന്നത്. സര്‍വ്വസാധനങ്ങളുടേയും വില കുത്തനെയാവുന്നതിനും ഇത് ഇടയാക്കുമെന്നതിനാല്‍ എല്ലാവരേയും ബാധിക്കുന്ന വിഷയമാണ് പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധന. പാകിസ്ഥാനില്‍ പെട്രോള്‍വില ലിറ്ററിന് 50 രൂപയാണെന്ന് കഴിഞ്ഞദിവസം വാര്‍ത്തവന്നിരുന്നു. അയല്‍ രാഷ്ട്രങ്ങളിലെല്ലാം ഇന്ത്യേക്കാള്‍ കുറഞ്ഞ നിരക്കാണെന്ന് വരുമ്പോഴാണ് നമ്മുടെ രാഷ്ട്രത്ത് പെട്രോള്‍-ഡീസല്‍ വില 100 കടന്നിരിക്കുന്നത്.
advertisement
പ്രധാനമന്ത്രി, മന്‍കീ ബാത്ത് പരിപാടിക്ക് പകരം ലോകത്താകെയുള്ളതുപോലെ മാധ്യമങ്ങളെ അഭിമുഖീകരിച്ച് സംസാരിച്ചിരുന്നെങ്കില്‍, ജനങ്ങള്‍ക്കിടയിലെ വികാരം ഇന്ന് മാധ്യമങ്ങള്‍ക്ക് പ്രധാനമന്ത്രിയെ അറിയിക്കാനും ഇതുസംബന്ധിച്ച് ചോദിക്കാനും കഴിഞ്ഞേനേ. വിശപ്പ് രാഷ്ട്രങ്ങളുടെ പട്ടികയില്‍ എത്യോപ്യയ്ക്കും പിറകിലായി ഇന്ത്യ മാറുമ്പോള്‍, വിലക്കയറ്റം ഇല്ലാതാക്കുന്ന നടപടിയല്ലേ രാജ്യത്തിന്ന് ആവശ്യമെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പക്ഷേ, അക്കാര്യത്തിലും ജനങ്ങളില്‍ നിന്നും ഒളിക്കാനെന്നോണമാണ് കേന്ദ്ര ബി. ജെ. പി സര്‍ക്കാര്‍ തയ്യാറാവുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടാനും വില നിയന്ത്രണാധികാരം തിരികെ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കും വരെ ജനങ്ങള്‍ക്കുവേണ്ടി തുടര്‍ച്ചയായി ക്യാമ്പയിന്‍ ഏറ്റെടുക്കാനും തയ്യാറാകണം.
advertisement
ഇന്ധനവില സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന ഘട്ടത്തില്‍ അഞ്ചുവര്‍ഷക്കാലയളവില്‍ രണ്ട് അല്ലെങ്കില്‍ പരമാവധിപോയാല്‍ മൂന്നുതവണയൊക്കെ മാത്രമാണ് വില നേരിയതോതില്‍ വര്‍ദ്ധിപ്പിച്ചിരുന്നത്. എങ്ങാനും ഒരു സര്‍ക്കാര്‍ കാലയളവില്‍ മൂന്ന് തവണയെങ്ങാന്‍ വില വര്‍ദ്ധിപ്പിച്ചാല്‍, അത് ആ സര്‍ക്കാരിനെതിരായ വലിയ കുറ്റപത്രമായി മാറിയതും മുന്‍ കാല ഇന്ത്യന്‍ രാഷ്ട്രിയ ചരിത്രമാണ്. അവിടെയാണിപ്പോള്‍, കേരളം ഉള്‍പ്പടെയുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തെര തെരഞ്ഞെടുപ്പ് റിസള്‍ട്ട് വന്നതിന് ശേഷമുള്ള 55 ദിവസത്തിനിടെ മാത്രം 30 തവണ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഒരുപൊടിക്കെങ്കിലും വാശിയുണ്ടെങ്കില്‍ പാകിസ്ഥാനില്‍, ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ വച്ച് ഏറ്റവും കുറഞ്ഞ നിരക്ക് ഇന്ത്യയിലാക്കാന്‍ പരിശ്രമിക്കണം. എന്തായാലും കോര്‍പ്പറേറ്റുകള്‍ക്ക് അവര്‍ മോഹിക്കുന്ന ലാഭം കുറഞ്ഞാലും, രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക് അതിന്റെ നേട്ടം കിട്ടുമല്ലോ ; വിലക്കയറ്റത്തിന് അറുതിയാകുമല്ലോ.
advertisement
ഇന്ധനവില നിയന്ത്രണാധികാരം തിരികെ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുകയും ജനങ്ങളെ വിശ്വാസത്തിലെടുത്ത് കോര്‍പ്പറേറ്റുകളെ ഭയക്കാതെ നയം തീരുമാനിക്കുകയും വേണം. എങ്കിലേ, അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കൂടിയാലും കുറഞ്ഞാലും ഇന്ത്യയില്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കുന്ന ഈ ഏര്‍പ്പാട് അവസാനിക്കൂ. 50 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോളും അതിലും കുറഞ്ഞ നിരക്കില്‍ ഡീസലും ലഭ്യമാക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ കേന്ദ്ര ബി. ജെ. പി സര്‍ക്കാര്‍ ഇപ്പോഴെങ്കിലും തയ്യാറാകുമോ..!? അതല്ല, കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ കുമ്പിട്ട് അമിതലാഭം എത്തിച്ചുനല്‍കുന്നത് തുടരുമോ? രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളേയും മറന്ന്, കോര്‍പ്പറേറ്റുകളെ വീര്‍പ്പിക്കുന്ന കേന്ദ്ര ബി. ജെ. പി സര്‍ക്കാര്‍ രാജ്യത്തിന് അപമാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 27, 2021 4:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മാന്‍ കി ബാത്തിന് പകരം മാധ്യമങ്ങള്‍ വഴി ജനങ്ങളെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം'; എം വി ജയരാജന്‍