ഏറ്റവും മികച്ച കണ്ടക്ടര്‍ക്കും രക്ഷയില്ല: ദിനിയയുടെ പടിയിറക്കം കണ്ണീരോടെ

Last Updated:
ആലപ്പുഴ : കണ്ടക്ടർ ജീവിതം അവസാനിപ്പിച്ച് ദിനിയ പടിയിറങ്ങുന്നത് കണ്ണീരോടെ. ആലപ്പുഴയിലെ ഏറ്റവും മികച്ച കെഎസ്ആർടിസി ജീവനക്കാരിക്കുള്ള അവാർഡ് നേടിയ ദിനിയ, എം പാനൽ ജീവനക്കാരെ പുറത്താക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ടത്.
Also Read-കണ്ടക്ടർമാരില്ല: KSRTC സർവീസ് മുടങ്ങി; യാത്രാക്ലേശം രൂക്ഷം
പറക്കമുറ്റാത്ത രണ്ട് കു‍ഞ്ഞുങ്ങളുടെ ഭാവി ഇരുളടയുമെന്ന വേദനയോടെയാണ് പതിനൊന്ന് വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് ദിനിയ സ്റ്റാൻഡ് വിട്ടിറങ്ങുന്നത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തെയും പോലും തൊഴിൽ ദിനത്തെ തന്റെ അധ്വാനം കൃത്യമായി എണ്ണിയേൽപ്പിച്ച് ഇത്തവണ മടങ്ങുമ്പോൾ ഇവർക്ക് പക്ഷെ കണ്ണീരടക്കാനായില്ല.
ആറുമാസം മുൻപാണ് ദിനിയയുടെ ഭർത്താവ് മരിച്ചത്. രണ്ടാം ക്ലാസുകാരിയായ മകളും അ‍ഞ്ച് വയസുകാരനായ മകനും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് കോടതി ഉത്തരവോടെ അടഞ്ഞത്. ഇനിയെന്ത് എന്ന ചോദ്യത്തിന് ആത്മഹത്യ മാത്രമാണ് ഇപ്പോൾ മനസിലുള്ളതെന്ന മറുപടിയുമായാണ് ദിനിയ ജോലി അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം മടങ്ങിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഏറ്റവും മികച്ച കണ്ടക്ടര്‍ക്കും രക്ഷയില്ല: ദിനിയയുടെ പടിയിറക്കം കണ്ണീരോടെ
Next Article
advertisement
ആസാമില്‍ കഴിവുള്ളവരുണ്ടോയെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ; ചുട്ട മറുപടിയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
ആസാമില്‍ കഴിവുള്ളവരുണ്ടോയെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ;മറുപടിയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
  • ആസാമിലും ഗുജറാത്തിലും സെമികണ്ടക്ടർ നിക്ഷേപം നടത്തിയതിനെ പ്രിയങ്ക് ഖാർഗെ വിമർശിച്ചു.

  • പ്രിയങ്ക് ഖാര്‍ഖെയുടെ പ്രസ്താവന ആസാമിലെ യുവാക്കളെ അപമാനിക്കുന്നതാണെന്ന് ശര്‍മ.

  • പ്രിയങ്കിന്‍റെ പ്രസ്താവനയ്ക്കെതിരേ ബിജെപിയും രംഗത്തെത്തി

View All
advertisement