ചാരക്കേസ്; സുപ്രീം കോടതി വിധിയില്‍ പ്രമുഖരുടെ പ്രതികരണം ഇങ്ങനെ
Last Updated:
പത്മജ വേണുഗോപാല്‍
'കെ കരുണാകരനെ ചതിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീം കോടതി വിധി. സുപ്രീംകോടതി വിധിയില്‍ തനിക്ക് സന്തോഷമുണ്ട്. ചാരക്കേസ് ഗൂഢാലോചനയ്ക്ക് പിന്നില്‍ സജീവ രാഷ്ട്രീയത്തിലുള്ള അഞ്ച് നേതാക്കള്‍. ജുഡീഷല്‍ അന്വേഷണ കമ്മീഷനു മുന്നില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്ന് പറയും'.
കെ മുരളീധരന്‍
'കണുണാകരന്റെ നിരപരാധിത്വം തെളിഞ്ഞു. കരുണാകരനെ രാജിവെപ്പിക്കാന്‍ ശ്രമിച്ചത് നരസിംഹ റാവു. നീതി കിട്ടാതെയാണ് കരുണാകരന്‍ മരിച്ചത്. ഗൂഢാലോചനയുണ്ടെന്ന് പറയാന്‍ ഇപ്പോള്‍ തെളിവുകളില്ല. പത്മജ പറഞ്ഞതിനെ കുറിച്ച് തനിക്ക് അറിവില്ല'.
advertisement
ജി. മാധവന്‍ നായര്‍
'സുപ്രീം കോടതി പുറപ്പെടുവിച്ച വിധി സ്വാഗതാര്‍ഹം. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം'.
ചെറിയാന്‍ ഫിലിപ്പ്
രാഷ്ട്രീയ ഗൂഡാലോചന മാത്രമല്ല, മാധ്യമ, സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ ഗൂഡാലോചനയുമുണ്ട്. വിഷയത്തില്‍ സംഭവിച്ച യഥാര്‍ത്ഥ കാര്യങ്ങള്‍ പുറത്തുവരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2018 1:07 PM IST